പോർക്യുപൈൻ ഗോർജ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ നോർത്ത് വെസ്റ്റ് ക്യുൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് പോർക്യുപൈൻ ഗോർജ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 1,174 കിലോമീറ്റർ വടക്കു-പടിഞ്ഞാറായും ഹുഗെൻഡെന്നിൽ നിന്നും 60 കിലോമീറ്റർ വടക്കായുമാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 1970ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം 54.10 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.
പോർക്യുപൈൻ ഗോർജ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Hughenden |
നിർദ്ദേശാങ്കം | 20°23′57″S 144°26′25″E / 20.39917°S 144.44028°E |
സ്ഥാപിതം | 1970 |
വിസ്തീർണ്ണം | 54.1 km2 (20.9 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | പോർക്യുപൈൻ ഗോർജ് ദേശീയോദ്യാനം |
See also | Protected areas of Queensland |
പോർക്യുപൈൻ മലയിടുക്കിനെ ചുറ്റുമുള്ള സ്ഥലത്താണ് ഈ ദേശീയോദ്യാനം സ്ഥാപിച്ചത്. അനേകം മില്യൺ വർഷങ്ങൾ പഴക്കമുള്ള സെഡിമെന്ററി ശിലകളുടെ പാളികളാണ് പോർക്യുപൈൻ മലയിടുക്കിന്റെ മുഖ്യ ആകർഷണം. [1]
അവലംബം
തിരുത്തുക- ↑ Environmental Protection Agency (Queensland) (2002). Heritage Trails of the Queensland Outback. State of Queensland. p. 177. ISBN 0-7345-1040-3.