പോസ്റ്റ്ക്രോസ്സിങ്
(പോസ്റ്റ്ക്രോസിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോകത്തെവിടെനിന്നും എവിടേക്കും പോസ്റ്റ്കാർഡുകൾ അയക്കാനും സ്വീകരിക്കാനും സഹായിക്കുന്ന ഒരു ഓൺലൈൻ പ്രൊജക്റ്റ് ആണ് പോസ്റ്റ്ക്രോസ്സിങ്. ഇതിലെ അംഗങ്ങൾ പോസ്റ്റ്ക്രോസ്സേഴ്സ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്.
യു.ആർ.എൽ. | postcrossing.com |
---|---|
വാണിജ്യപരം? | അല്ല |
സൈറ്റുതരം | പ്രൊജക്റ്റ് വെബ്സൈറ്റ് |
രജിസ്ട്രേഷൻ | നിർബന്ധം |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
ഉടമസ്ഥത | പോൾ മഗലീസ് |
തുടങ്ങിയ തീയതി | 14 ജൂലൈ 2005 |
അലക്സ റാങ്ക് | [1] (സാർവ്വത്രികം, മെയ് 2015) |
ചരിത്രം
തിരുത്തുക2005 ജൂലൈ 14-നു പോൾ മഗലീസ് എന്ന പോർച്ചുഗീസുകാരനാണ് ഈ പ്രൊജക്റ്റ് ആരംഭിച്ചത്. പോസ്റ്കാർഡുകൾ ലഭിക്കുവാനുള്ള ആഗ്രഹമാണ് തന്നെ ഇങ്ങനെയൊരു സംരംഭത്തിനു പ്രേരപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.[1] ഒരു ഹോബിയായാണ് അദ്ദേഹമിത് തുടങ്ങിയതെകിലും പെട്ടെന്നുതന്നെ ഇതിനു പ്രചാരണം ലഭിക്കുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 2008 ഏപ്രിൽ 11-നു 1 മില്യൺ കാർഡുകൾ കൈമാറ്റം ചെയ്യപ്പെട്ടു.[2] 2009 ഫെബ്രുവരി 26-നു 2 മില്യൺ കാർഡുകൾ കൈമാറ്റം ചെയ്യപ്പെട്ടു.[3] 2015 ഏപ്രിൽ 2-നു 29 മില്യൺ കാർഡുകൾ കൈമാറ്റം ചെയ്യപ്പെട്ടു.