പോസോ ഡി ജാസിന്റോ

ഒരു കുഴി ഗുഹ

ഇസബെലയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പ്യൂർട്ടോറിക്കൻ മുനിസിപ്പാലിറ്റിയിലെ ജോബോസ് ബീച്ചിൽ പ്യൂർട്ടോ റിക്കോ ഹൈവേ 466 ൽ സ്ഥിതിചെയ്യുന്ന ഒരു ഗുഹാഗർത്തമാണ് പോസോ ഡി ജാസിന്റോ (ജാസിന്റോസ് പിറ്റ് കേവ്).

Pozo de Jacinto, Isabela, Puerto Rico

നാടോടിക്കഥകൾ

തിരുത്തുക

ജാസിന്റോ എന്ന വ്യക്തിയെക്കുറിച്ചുള്ള ഒരു കഥ പോസോ ഡി ജാസിന്റോയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇസബെലയിലെ ജോബോസ് ബീച്ചിലാണ് ഈ ഗുഹാഗർത്തം സ്ഥിതി ചെയ്യുന്നത്. വളരെക്കാലം മുമ്പ് "ജാസിന്റോ " എന്ന കൃഷിക്കാരൻ പശുക്കളെ ആ പ്രദേശത്ത് തീറ്റിക്കാൻ കൊണ്ടുപോയിരുന്നുവെന്ന് ഒരു ഐതിഹ്യം പറയുന്നു. അതിൽ ജാസിന്റോയും അവന്റെ പശുവും ഗുഹാഗർത്തത്തിൽ വീണു മുങ്ങിമരിച്ചു. അയാളുടെ പേര് വിളിക്കുകയും പശുവിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്താൽ സമുദ്രത്തിൽ വേലിയേറ്റം ഉണ്ടാകുകയും പ്രതികരണമായി സന്ദർശകരെ നനയ്ക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു.[1][2][3]

  1. "La leyenda del Pozo de Jacinto". El Vocero (in സ്‌പാനിഷ്). May 26, 2016. Retrieved 18 February 2019.
  2. "El pozo de Jacinto". 23 December 2013.
  3. "Pozo de Jacinto, Isabela - Ruta Marina | EnciclopediaPR". Archived from the original on 2019-07-16. Retrieved 2021-03-09.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോസോ_ഡി_ജാസിന്റോ&oldid=3661288" എന്ന താളിൽനിന്ന് ശേഖരിച്ചത്