പോളിൻ റെബോർ
പോളിൻ റെബോർ (ജീവിതകാലം: 1878-1956) ഒരു സ്ത്രീസമത്വവാദി , വോട്ടവകാശവാദി എന്നീ നിലകളിൽ പ്രശസ്തയായ ഒരു ഫ്രഞ്ച് അക്കാദമിക് ആയിരുന്നു. ഫെമിനിസ്റ്റ് സൊസൈറ്റി ഓഫ് ലെ ഹാവ്രെയുടെ സ്ഥാപകയായ അവർ ഫ്രഞ്ച് യൂണിയൻ ഫോർ വിമൻസ് സഫ്‌റേജ് (1914), സെക്യുലർ ആൻഡ് ഡെമോക്രാറ്റിക് ആക്ഷൻ ഓഫ് വിമൻ (1935) എന്നീ സംഘടനകളിലും അംഗമായിരുന്നു.[1]
പോളിൻ റെബോർ | |
---|---|
ജനനം | പോളിൻ റെബോർ ഡിസംബർ 1878 |
മരണം | 1956 (വയസ്സ് 77–78) |
ദേശീയത | ഫ്രഞ്ച് |
തൊഴിൽ | അക്കാദമിക്, അഭിഭാഷക |
അറിയപ്പെടുന്നത് | ഫ്രഞ്ച് സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനം |
ജീവിതരേഖ
തിരുത്തുക1878 ഡിസംബറിൽ ഫ്രാൻസിലെ മോർട്ടൻ നഗരത്തിൽ സ്‌കൂൾ അധ്യാപികയും കോളേജ് അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന തിയോഫിലി ബോയൻവാളിന്റെയും ആലീസ് ഹാരെലിന്റെയും മകളായാണ് റെബോർ ജനിച്ചത്.[2] സമ്പന്നമായിരുന്ന അവളുടെ കുടുംബം, ഉന്നത വിദ്യാഭ്യാസം നേടാൻ അവളെ അനുവദിച്ചു. റെബോറിന്റെ കാലത്തെ ഫ്രാൻസിലെ പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചിരുന്ന വനിതാ അദ്ധ്യാപകരുടെ ഒരു സ്വഭാവ സവിശേഷതായിരുന്നു ഈ സാഹചര്യമെന്ന് പറയപ്പെടുന്നു.[3] നിയമത്തിൽ ബിരുദം നേടിയ റെബോർ,[4] ഫ്രഞ്ച് യൂണിയൻ ഫോർ വിമൻസ് സഫ്‌റേജിൽ അതിന്റെ കേന്ദ്ര കമ്മിറ്റിയുടെ ഭാഗമായിരുന്ന കാലത്ത് ഒരു അഭിഭാഷകയായി തിരിച്ചറിയപ്പെട്ടിരുന്നു.[5] അവളുടെ സമകാലികരിൽ ജീൻ ഷോവിൻ, ഓൾഗ പെറ്റിറ്റ്, സൂസൻ ഗ്രിൻബർഗ്, മാർസെൽ ക്രേമർ-ബാച്ച് എന്നിവരും ഉൾപ്പെടുന്നു.[6]
അവലംബം
തിരുത്തുക- ↑ "REBOUR Pauline [née BOYENVAL Pauline, Étiennette, Marie] - Maitron". maitron.fr. Retrieved 2021-05-14.
- ↑ "REBOUR Pauline [née BOYENVAL Pauline, Étiennette, Marie] - Maitron". maitron.fr. Retrieved 2021-05-14.
- ↑ "REBOUR Pauline [née BOYENVAL Pauline, Étiennette, Marie] - Maitron". maitron.fr. Retrieved 2021-05-14.
- ↑ McMillan, James; Mcmillan, Professor James F. (2002). France and Women, 1789-1914: Gender, Society and Politics (in ഇംഗ്ലീഷ്). London: Routledge. pp. 213. ISBN 0-415-22602-3.
- ↑ Hause, Steven & Kenney, Anne. (1981). The Limits of Suffragist Behavior: Legalism and Militancy in France, 1876-1922. The American Historical Review, 86(4), 781-806.
- ↑ Hause, Steven & Kenney, Anne. (1981). The Limits of Suffragist Behavior: Legalism and Militancy in France, 1876-1922. The American Historical Review, 86(4), 781-806.