പോളിസൾഫൈഡ് ഇലാസ്റ്റോമർ
എഥിലീൻ ഡൈഹാലൈഡും സോഡിയം പോളിസൾഫൈഡുമായുളള രാസപ്രക്രിയയിലൂടെ ഇലാസ്തികതയുളള പദാർത്ഥങ്ങൾ ഉണ്ടാക്കാം എന്ന കണ്ടുപിടിത്തമാണ് പോളിസൾഫൈഡ് ഇലാസ്റ്റോമറുകൾ എന്ന കൃത്രിമറബ്ബറുകൾക്ക് രൂപം നല്കിയത്.[1]
രാസപ്രക്രിയ
തിരുത്തുകഅടിസ്ഥാന രാസപ്രക്രിയ വളരെ ലളിതമാണ്.സൾഫറടങ്ങിയ സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിൽ ആവശ്യാനുസരണം ഡൈഹാലൈഡ് ചേർക്കണം. നീണ്ട, കെട്ടു പിണയാത്ത ശൃംഖലകളാണ് സാധാരണ ലഭിക്കാറ്. ശൃംഖലകളുടെ ദൈർഘ്യം കൂട്ടാൻ സോഡിയം പോളിസൾഫൈഡിൻറെ അളവ് വർദ്ധിപ്പിച്ചാൽ മതി. xRCl2 + xNa2Sy → (R-Sy-)x + 2xNaCl
പദാർത്ഥ സവിശേഷതകൾ
തിരുത്തുകR ഗ്രൂപ്പിൻറെ രാസഘടനയും, ശൃംഖലയിൽ സൾഫറിൻറെ അനുപാതവും , പോളിസൾഫൈഡ് ഇലാസ്റ്റോമറുകളുടെ സ്വഭാവവിശേഷതകൾ നിർണ്ണയിക്കുന്നു. വളരെ നീളമുളള ശൃംഖലകളെ സോഡിയം ഹൈഡ്രജൻ സൾഫൈഡും( NaHS), സോഡിയം സൾഫൈറ്റും(Na2SO3) ഉപയോഗിച്ച് മുറിച്ച് ദ്രവരൂപത്തിലുളള ഇടത്തരം ദൈർഘ്യമുളള ശൃംഖലകൾ ഉളള ഉത്പന്നങ്ങൾ ഉണ്ടാക്കുന്നു. ഇവക്കാണ് കൂടുതൽ വ്യാവസായികക പ്രധാന്യം. സാധാരണയായി സിങ്ക് ഓക്സൈഡാണ് ശൃംഖലകൾ കൂട്ടിക്കെട്ടാനായി ഉപയോഗിക്കാറ്.
ഉപയോഗമേഖലകൾ
തിരുത്തുകഅരോചകമായ ഗന്ധമുളളവയെങ്കിലും, പലതരം ലായകങ്ങൾ , വാതകങ്ങൾ ,എണ്ണ എന്നിവയെ ചെറുത്തു നില്ക്കാനുളള അസാമാന്യമായ ശേഷി കാരണം പോളിസൾഫൈഡ് ഇലാസ്റ്റോമറുകൾ ബഹുമുഖമേഖലകളിൽ പ്രയോജനപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ T.C.P. Lee. Properties and Applications of Elastomeric Polysulfides. iSmithers Rapra Publishing, 1999. ISBN 9781859571583.
{{cite book}}
: Cite has empty unknown parameter:|1=
(help)