Picornaviridae കുടുംബത്തിൽപ്പെട്ടതും പോളിയോമെലിറ്റസ് രോഗകാരിയുമായ വൈറസാണ് പോളിയോവൈറസ്[2].

Poliovirus
TEM micrograph of poliovirus virions.
Scale bar, 50 nm.
A type 3 poliovirus capsid coloured by chains.
Virus classification
Group:
Group IV ((+)ssRNA)
Order:
Family:
Genus:
Species:
Subtype

Poliovirus [1]

ഒരു ആർ. എൻ. എ. ജനിതകപദാർത്ഥമാണ് പോളിയോ വൈറസിൽ ഉള്ളത്. ഇതിന്റെ ജനിതക ഘടനയിൽ ഏകദേശം 7500 ന്യൂക്ലിയോടൈഡുകൾ അടങ്ങിയിരിക്കുന്നു. മുപ്പത് നാനോമീറ്ററിൽ താഴെ മാത്രമാണ് ഇതിന്റെ വ്യാസം. വൈറസുകളിലെ ലളിത ജനിതക ഘടനയുള്ളവയായി പോളിയോവൈറസിനെ കണക്കാക്കുന്നു[3]. 1909 ൽ കാൾ ലാന്റ് സ്റ്റൈർ എർവിൻ പോപ്പർ എന്നിവരാണ് പോളിയോ വൈറസിനെ വേർതിരിച്ചെടുത്തത്.

പോളിയോവൈറസ്- ഇലക്ട്രോൺമൈക്രോഗ്രാഫ്

മനുഷ്യരിൽ മാത്രമാണ് പോളിയോ വൈറസ് രോഗബാധയുണ്ടാക്കുന്നത് (പരീക്ഷണശാലകളിലെ ചിമ്പാൻസികളിലും രോഗബാധയുണ്ടായിട്ടുണ്ട്[4].)

അന്നപഥത്തിലൂടെയാണ് പോളിയോവൈറസ് പകരുന്നത് (Enterovirus)[5]. 95% വും ഇങ്ങനെ രോഗിയുടെ മലത്തിലൂടെ രോഗാണു ചുറ്റുപാടിലെത്തുകയും പകരുകയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ കാണിക്കാതെ ഇതിന്റെ രോഗാണുക്കൾ മനുഷ്യരിൽ വളരെക്കാലംനിലനിൽക്കുന്നു. കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുമ്പോൾ മോട്ടോർ ന്യൂറോണുകൾ നശിക്കുകയും താൽക്കാലികമോ സ്ഥിരമോ ആയ തളർവാതമുണ്ടാകുകയും ഇത് പോളിയോയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അപൂർവ്വം സന്ദർഭങ്ങളിൽ, പോളിയോ ബാധ ശ്വസന തടസ്സമുണ്ടാക്കുകയും മരണകാരണമാകുകയും ചെയ്യുന്നു[6] .


അവലംബം തിരുത്തുക

  1. "ICTV 2009 Master Species List Version 10". International Committee on Taxonomy of Viruses. August 2011. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-05-23.
  2. Ryan KJ, Ray CG, സംശോധകർ. (2004). Sherris Medical Microbiology (4th പതിപ്പ്.). McGraw Hill. ISBN 0-8385-8529-9.
  3. Goodsell DS (1998). The machinery of life. New York: Copernicus. ISBN 0-387-98273-6.
  4. Mueller S, Wimmer E (2003). "Recruitment of nectin-3 to cell-cell junctions through trans-heterophilic interaction with CD155, a vitronectin and poliovirus receptor that localizes to alpha(v)beta3 integrin-containing membrane microdomains". J Biol Chem. 278 (33): 31251–60. doi:10.1074/jbc.M304166200. PMID 12759359. മൂലതാളിൽ നിന്നും 2009-03-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-05-23.
  5. Bodian D, Horstmann DH (1969). Polioviruse. Philadelphia, Penn: Lippincott. പുറങ്ങൾ. 430–73.
  6. Acute Poliomyelitis at eMedicine
    Pediatric Poliomyelitis at eMedicine
"https://ml.wikipedia.org/w/index.php?title=പോളിയോവൈറസ്&oldid=3806315" എന്ന താളിൽനിന്ന് ശേഖരിച്ചത്