Nylon Nylon Nylon 6,6 unit
Density 1.15 g/cm3
Electrical conductivity (σ) 10−12 S/m
Thermal conductivity 0.25 W/(m·K)
Melting point 463–624 K
190–350 °C
374–663 °F

നൈലോൺ എന്ന പേരിലാണ് അലിഫാറ്റിക് പോളിഅമൈഡുകൾ കൂടുതലറിയപ്പെടുന്നത്. അരാമിഡുകൾ, പോളിഅരാമിഡുകൾ, കെവ്ലാർ എന്നീ പേരുകളിൽ അരോമാറ്റിക് പോളി അമൈഡുകളും. അമൈഡു ഗ്രൂപ്പാണ് ശൃംഖലയെ ഇണക്കിച്ചേർ.ക്കുന്ന കണ്ണി. അതിനാലാണ് പോളിഅമൈഡ് എന്ന പേരു വന്നത്. പ്ലാസ്റ്റിക്കായും , ഫൈബറായും പോളിഅമൈഡുകൾ ഉപയോഗപ്പെടുന്നു. ഹെക്സാമെഥിലീൻ ഡൈഅമീനും അഡിപ്പിക് അമ്ലവും ഏകകങ്ങളായ നൈലോൺ 66 ആണ് ഈ വിഭാഗത്തിലെ ആദ്യത്തെ പോളിമർ.

രസതന്ത്രം

തിരുത്തുക

ഡൈ അമീനും ( ഇരട്ട അമീൻ,) ഡൈ കാർബോക്സിലിക് ആസിഡും (ഇരട്ട കാർബോക്സിലിക് അമ്ലം) തമ്മിലുളള പടിപ്പടിയായുളള പോളിമറീകരണത്തിലൂടെയാണ് നൈലോൺ ഉണ്ടാകുന്നത്. ഓരോ പടിയിലും ഒരു തന്മാത്ര ജലം വിസർജ്ജിക്കപ്പെടുന്നു.

 

നൈലോണുകൾ നമ്പറുകളിലൂടെയാണ് അറിയപ്പെടുന്നത്. അതായത്, നൈലോൺ 66, നൈലോൺ 610, നൈലോൺ 6, നൈലോൺ 11 എന്നിങ്ങനെ. ഈ നമ്പറുകൾ, ഇരട്ട അമീനിലും, ഇരട്ട കാർബോക്സിലിക് അമ്ലത്തിലുമുളള കാർബൺ ആറ്റങ്ങളുടെ എണ്ണത്തെ കുറിക്കുന്നു.

ഹെക്സാമെഥിലീൻ ഡൈഅമീനും (NH2(CH2)6NH2) അഡിപ്പിക് അമ്ലവും(ഹെക്സേൻ ഡൈഓയിക് ആസിഡ്) (HOOC(CH2)4COOH) ആണ് ഏകകങ്ങൾ

ഹെക്സാമെഥിലീൻ ഡൈഅമീനും (NH2(CH2)6NH2)പത്തു കാർബൺ ആറ്റങ്ങളുളള സെബാസിക് അമ്ലവും ( ഡെക്കേൻ ഡൈഓയിക് ആസിഡ്) (HOOC(CH2)8COOH)തമ്മിലുളള പടിപ്പടിയായുളള പോളിമറീകരണത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നു.

 

കാപ്രോലാക്റ്റം എന്ന രാസപദാർത്ഥമാണ് ഏകകം. 6 കാർബൺ ആറ്റങ്ങളുളള വളയാകൃതിയിലുളള ഈ തന്മാത്ര റിംഗ് ഓപണിഗ് പോളിമറൈസേഷന് വിധേയമാകുന്നതോടെയാണ് നൈലോൺ 6 ഉണ്ടാകുന്നത്.

n (CH2)5C(O)NH → [(CH2)5C(O)NH]n

ω-അമിനോ ഡെക്കനോയിക് ആസിഡ് പോളിമറീകരിച്ചു കിട്ടുന്നതാണ് നൈലോൺ 11.

ഉപയോഗമേഖലകൾ

തിരുത്തുക

നൈലോൺ ഫൈബറുകൾ ടയർ നിർമ്മാണത്തിനും, കയറുകളുണ്ടാക്കാനും, വസ്ത്രങ്ങളും മറ്റു തുണിത്തരങ്ങളും,കാർപെറ്റുകളും ഉണ്ടാക്കാൻ ഉപയോഗപ്പെടുന്നു.[1] ഏറ്റവും മുന്തിയ എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകളിലൊന്നാണ് നൈലോൺ.. എണ്ണയിടേണ്ട( Lubrication) ആവശ്യമില്ലാത്തതിനാൽ ഘർഷണം(Friction) ഏറെയുളള റോളറുകൾ, സ്ലൈഡുകൾ, കതകിനുളള കൊളുത്തുകൾ എന്നവയുണ്ടാക്കാൻ ഏറ്റവും പറ്റിയ പദാർത്ഥമാണ്. [2]

  1. J. Eric McIntyre, ed. (2004). Synthetic fibres: Nylon, polyester, acrylic, polyolefin. Woodhead Publishing. ISBN 978-1855735880. {{cite book}}: Unknown parameter |month= ignored (help)
  2. Kohan, M.Ipublisher= John Wiley & Sons Inc (1974). Nylon Plastics. ISBN 978-0471497806.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോളിഅമൈഡ്&oldid=1931531" എന്ന താളിൽനിന്ന് ശേഖരിച്ചത്