പോലീസ്

(പോലീസ് കാരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർ‌വഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസം‌വിധാനത്തിന്റെ വിഭാഗമാണ്‌ പോലീസ്. മിക്ക രാജ്യങ്ങളിലും സംസ്ഥാന ഭരണസം‌വിധാനത്തിന്റെ കീഴിൽ വരുന്ന ഈ വകുപ്പ്, വ്യക്തമായ കീഴവഴക്കങ്ങളോടും, അധികാരപരിധികളോടും കൂടി പ്രവർത്തിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സം‌രക്ഷണം നൽകുക വഴി സ്വൈരജീവിതം ഉറപ്പാക്കുന്നത് പോലീസിന്റെ ചുമതലയാണ്‌. ഗ്രീക്കു ഭാഷയിലെ നഗരം എന്നർത്ഥം വരുന്ന പോളിസ് (πόλις) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞ പോലിഷ്യാ (സിവിൽ അഡ്മിനിസ്റ്റ്റേഷൻ) എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ്‌ ഫ്രഞ്ച് ഭാഷ വഴി പോലീസ് എന്ന വാക്കുണ്ടായത് [1] [2].

ആദ്യ പോലീസ് സേനയുടെ രൂപവത്കരണം 1667-ൽ ഫ്രാൻസിലെ രാജാവായ ലൂയി പതിന്നാലാമന്റെ കാലത്തായിരുന്നുവെങ്കിലും ഇന്നത്തെ നിലയ്ക്കുള്ള സേനാരൂപവത്കരണം 1800കളിൽ സ്ഥാപിതമായ ലണ്ടൻ മറൈൻ പോലീസ്, ഗ്ലാസ്ഗോ പോലീസ്, ഫ്രാൻസിലെ നെപ്പോളിയന്റെ പോലീസ് സം‌വിധാനം എന്നിവയോട് കൂടിയാണ് ഉണ്ടായത്.[3][4][5]

ഇതും കാണുക

തിരുത്തുക
  1. ഡിക്ഷ്ണറി.കോം
  2. "police". ഓൺലൈൻ എറ്റിമോളജി. Retrieved 2007-12-05.
  3. Dinsmor, Alastair (Winter 2003). "ഗ്ലാസ്‌ഗോ പോലീസ് പയനിയേഴ്സ്". ദ സ്കോട്ടിയ ന്യൂസ്. Archived from the original on 2009-07-16. Retrieved 2007-01-10.
  4. "ചരിത്രം". Marine Support Unit. മെട്രോപൊളിറ്റൻ പോലീസ്. Archived from the original on 2005-08-11. Retrieved 2007-02-10.
  5. "La Lieutenance Générale de Police". La Préfecture de Police fête ses 200 ans Juillet 1800 - Juillet 2000. La Préfecture de Police au service des Parisiens.
"https://ml.wikipedia.org/w/index.php?title=പോലീസ്&oldid=3988809" എന്ന താളിൽനിന്ന് ശേഖരിച്ചത്