കമ്പ്യൂട്ടർ സയൻസിൽ ഉപയോഗിക്കുന്ന ഒരു ഡാറ്റാ ടൈപ്പാണ് പോയിന്ററുകൾ. ഇവയിൽ ഒരു മെമ്മറി സ്ഥാനത്തിന്റെ വിലാസമായിരിക്കും ഡാറ്റയായി സംഭരിച്ചു വയ്ക്കുക. ഇതിനെ റെഫറൻസ് എന്നു പറയും. ഇത് പോയിന്റ് ചെയ്യുന്ന സ്ഥാനത്തെ മൂല്യം എടുക്കുന്നതിനെ ഡീറെഫറൻസിങ്ങ് ഈ എന്നും പറയും. ലിങ്ക് ലിസ്റ്റ്, ട്രീകൾ, ലുക്കപ്പ് പട്ടികകൾ, കണ്ട്രോൾ പട്ടികകൾ എന്നിവയ്ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. പോയിന്റർ ഉപയോഗിച്ച് ഒരു ഡാറ്റ എടുക്കുമ്പോൾ അതിന്റെ പകർപ്പെടുത്ത് നൽകുന്നതിനു പകരം നിയന്ത്രണം ആ മെമ്മറിസ്ഥാനത്തിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത് വേഗത കൂട്ടുമെങ്കിലും ഡാറ്റയുടെ സുരക്ഷിതത്വം കുറയ്ക്കും.

"https://ml.wikipedia.org/w/index.php?title=പോയിന്റർ&oldid=2198814" എന്ന താളിൽനിന്ന് ശേഖരിച്ചത്