പോപ്രാൻ ദേശീയോദ്യാനം
കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് പോപ്രാൻ ദേശീയോദ്യാനം. സിഡ്നിയ്ക്കു വടക്കായി 56 കിലോമീറ്റർ ദൂരത്താണ് 3,970 ഹെക്റ്റർ (9,8000-ഏക്കർ) പ്രദേശത്തായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനമുള്ളത്. ഈ ദേശീയോദ്യാനത്തിന്റെ പേര് പോപ്രാൻ അരുവിയിൽ നിന്നുമാണ് സ്വീകരിച്ചിട്ടുള്ളത്. സെൻട്രൽ മാൻഗ്രോവിൽ ആരംഭിക്കുന്ന ഈ അരുവിയുടെ കൂടുതൽ ഭാഗങ്ങളും തെക്കോട്ടാണൊഴുകുന്നത്. മാൻഗ്രോവ് അരുവിയിൽ എത്തുന്നതുവരെ ഏകദേശം 24 കിലോമീറ്റർ ഇത് ഒഴുകുന്നു. പോപ്രാൻ താഴ്വര എന്നും അറിയപ്പെടുന്ന ഗ്ലെന്വർത്ത് താഴ്വരയിലൂടെ പോപ്രാൻ അരുവി ഒഴുകുന്നു.
Popran National Park New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Sydney |
നിർദ്ദേശാങ്കം | 33°22′37″S 151°10′47″E / 33.37694°S 151.17972°E |
സ്ഥാപിതം | 30 നവംബർ 1994[1] |
വിസ്തീർണ്ണം | 39.7 km2 (15.3 sq mi)[1] |
Managing authorities | NSW National Parks and Wildlife Service |
Website | Popran National Park |
See also | Protected areas of New South Wales |
ഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ 1.0 1.1 "Popran National Park: Park management". Office of Environment and Heritage. Government of New South Wales. Retrieved 3 October 2014.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- "Popran National Park". Office of Environment and Heritage. Government of New South Wales.
- "Popran National Park". NSW National Parks and Wildlife Service. Government of New South Wales.
- "Popran National Park: Plan of Management" (PDF). NSW National Parks and Wildlife Service (PDF). Government of New South Wales. 14 August 2000. ISBN 0-7313-6974-2.[പ്രവർത്തിക്കാത്ത കണ്ണി]