പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ, തിരുവനന്തപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. കഴക്കൂട്ടം പഞ്ചായത്ത് നഗരസഭയോട് കൂട്ടിച്ചേർത്തതോടെയാണ് ഇത് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് എന്നാക്കി മാറ്റിയത്.[1] കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്തിന് 133.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 14 വാർഡുകളുമുണ്ട്.

അതിരുകൾ

തിരുത്തുക

വടക്കുഭാഗത്ത് ചിറയിൻകീഴ് ബ്ളോക്കും, കിഴക്കുഭാഗത്ത് നെടുമങ്ങാട്, വാമനപുരം ബ്ളോക്കുകളും, തെക്കുഭാഗത്ത് തിരുവനന്തപുരം റൂറൽ ബ്ളോക്കും പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകൾ.

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. ശ്രീകാര്യം ഗ്രാമ പഞ്ചായത്ത്
  2. പോത്തൻകോട് ഗ്രാമ പഞ്ചായത്ത്
  3. മംഗലപുരം ഗ്രാമ പഞ്ചായത്ത്
  4. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്
  5. കഠിനംകുളം ഗ്രാമ പഞ്ചായത്ത്
  6. കഴക്കൂട്ടം ഗ്രാമ പഞ്ചായത്ത്



കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത്
കഴക്കൂട്ടം - 695582
ഫോൺ : 0471 2418258
ഇമെയിൽ : bdokzmtvm@sancharnet.in

  1. ഡെസ്ക്, വെബ് (2022-03-29). "പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിലംപതിച്ചു | Madhyamam". Retrieved 2024-09-01.

ബാഹ്യ കണ്ണികൾ

തിരുത്തുക