പോട്രയിറ്റ് ഓഫ് മിനർവ ആൻഗ്വിസോള (മിലാൻ)

സോഫോനിസ്ബ ആൻഗ്വിസോള വരച്ച ചിത്രം

[2]1564 ൽ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ഒരു ഛായാചിത്രമാണ് പോട്രയിറ്റ് ഓഫ് മിനർവ ആൻഗ്വിസോള. ഇപ്പോൾ മിലാനിലെ പിനാകോട്ടേക്ക ഡി ബ്രെറയിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്.[3][4]

Portrait of Minerva Anguissola
കലാകാരൻസോഫോനിസ്‌ബ ആൻഗ്വിസോള
വർഷംc. 1564
MediumOil on canvas
SubjectMinerva Anguissola (possibly a self-portrait instead)[1]
സ്ഥാനംPinacoteca di Brera, മിലാൻ

കലാകാരിയുടെ സഹോദരി മിനർവ ആൻഗ്വിസോളയാണ് ഇതിന്റെ വിഷയം എന്ന് വിശ്വസിക്കപ്പെടുന്നു. മാന്റുവയിലെ സാൻ വിൻസെൻസോയുടെ കോൺവെന്റിൽ വിശുദ്ധ ഓർഡറുകളിൽ പ്രവേശിച്ചതിന് ശേഷം "സിസ്റ്റർ മിനർവ" എന്ന പേര് സ്വീകരിച്ച അവരുടെ മൂത്ത സഹോദരി എലീന ആൻഗ്വിസോളയുമായി ആശയക്കുഴപ്പത്തിലാകരുതെന്ന് പറയുന്നു.[1] താരതമ്യപ്പെടുത്തുമ്പോൾ, പോട്രയിറ്റ് ഓഫ് എലീന ആൻഗ്വിസോളയിൽ സോഫോനിസ്ബ ആൻഗ്വിസോള ഒരു തുടക്കക്കാരിയായി വരച്ച എലീന ആൻഗ്വിസോളയെ കാണാൻ കഴിയും.[5][6]

എന്നിരുന്നാലും ചില കലാചരിത്രകാരന്മാർ വാദിക്കുന്നത് യഥാർത്ഥത്തിൽ ഇത് ഈ ചിത്രകാരി സ്‌പെയിനിൽ താമസിക്കുന്ന സമയത്ത് നിർമ്മിച്ച ഒരു സ്വയം ഛായാചിത്രമാണ് എന്നാണ്.[1]

  1. 1.0 1.1 1.2 (in Italian) Luise F. Pusch, Susanne Gretter, Un mondo di donne: trecento ritratti celebri, Milano, NET, 2006, SBN IT\ICCU\CFI\0681774. Edizione italiana a cura di Maria Gregorio; introduzione di Natalia Aspesi.
  2. "DWpress - Il notiziario delle donne" (in ഇറ്റാലിയൻ). Archived from the original on 2016-03-06.
  3. (in Italian) Stefano Zuffi (ed.), La pittura in Lombardia. Dall'età spagnola al neoclassicismo, Milano, Electa, 2000, SBN IT\ICCU\BVE\0038751. Chapters by Marco Carminati and others.
  4. (in Italian) Sofonisba Anguissola e le sue sorelle, Milano, Leonardo Arte, 1994, SBN IT\ICCU\RER\0011916.
  5. (in Italian) Angela Ghirardi, Una ricerca iconografica nel cenacolo delle Anguissola: i ritratti di Minerva, 1992, pp 509-511
  6. (in Italian) Flavio Caroli, Sofonisba Anguissola e le sue sorelle, Milano, A. Mondadori, 1987, pp 158-159, SBN IT\ICCU\CFI\0111864.