പോഗ്രം

(പോഗ്രെം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രത്യേക മതവിഭാഗത്തെയോ, വംശീയ വിഭാഗത്തെയോ കൊന്നൊടുക്കുകയോ, ദ്രോഹിക്കുകയോ ലക്ഷ്യമാക്കി നടത്തുന്ന ഹിംസാത്മകമായ കലാപമാണ് പോഗ്രം അല്ലെങ്കിൽ പോഗ്രെം. [1]19-ആം നൂറ്റാണ്ടിൽ റഷ്യൻസാമ്രാജ്യത്തിലെ ജൂതന്മാർക്ക് നേരെ നടന്ന സംഘടിതമായ കൂട്ടക്കൊലകളെ സംബന്ധിച്ചാണ് ഈ വാക്ക് പ്രചാരത്തിൽ വന്നതെങ്കിലും പിന്നീട് ജൂതന്മാർക്കെതിരെ നടന്ന സമാനമായ മറ്റ് കൂട്ടക്കുരുതികളെക്കുറിക്കാനും ഈ വാക്ക് ഉപയോഗിച്ചുതുടങ്ങി. ചിലപ്പോൾ ജൂതന്മാരല്ലാത്ത മറ്റ് ജനവിഭാഗങ്ങൾക്കെതിരായ ജനകീയ ഉന്മൂലന ശ്രമങ്ങളെയും പോഗ്രെം എന്ന് വിശേഷിപ്പിക്കാറുണ്ട്.

  1. "yivoencyclopedia".
"https://ml.wikipedia.org/w/index.php?title=പോഗ്രം&oldid=2870945" എന്ന താളിൽനിന്ന് ശേഖരിച്ചത്