നേപ്പാളിൻറെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിരകളിലെ രണ്ടാമത്തെ വലിയ താഴ്വരയാണ് പോഖര വാലി. പൊഖ്റ, ലെഖ്നാഥ് എന്നീ നഗരങ്ങൾ ഈ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. കാഠ്മണ്ഡു താഴ്വരയുടെ [1]പടിഞ്ഞാറ് 203 കിലോമീറ്റർ (126 മൈൽ) ദൂരത്തിൽ ഗണ്ടകി മേഖലയിൽ ഈ നഗരങ്ങൾ സ്ഥിതിചെയ്യുന്നു. നേപ്പാളിലെ പ്രമുഖ നഗരങ്ങളിലൊന്നാണ് പോഖര നഗരം. കാഠ്മണ്ഡു താഴ്വരയെ പോലെ, കളിമണ്ണ്, ദ്രവീകരണ സാധ്യത എന്നിവ കാരണം ഭൂകമ്പബാധിത പ്രദേശം ആയി ഈ താഴ്വരയെയും കണക്കാക്കുന്നു.

Pokhara in Map of Nepal
  1. "Google Maps." Google Maps. Google, n.d. Web. 28 October 2013

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോഖര_വാലി&oldid=3976163" എന്ന താളിൽനിന്ന് ശേഖരിച്ചത്