പൊൻമള

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മലപ്പുറം ബ്ളോക്കിലെ പൊൻമള ഗ്രാമപഞ്ചായത്തിലെ ഗ്രാമമാണ് പൊൻമള. പൊന്ന് വിളയുന്ന ഗ്രാമം എന്ന അർത്ഥത്തിൽ “പൊൻമുള” എന്ന് അറിയപ്പെട്ടിരുന്ന പ്രദേശമാണത്രെ, പിൽക്കാലത്ത് “പൊൻമള”യായിതീർന്നത്. ഈ പ്രദേശത്തെ മണ്ണിന്റെ വളക്കൂറാണ് പ്രസ്തുത സ്ഥലനാമത്തിനാസ്പദമെന്ന് പറയപ്പെടുന്നു.

Ponmala

പൊന്മള
village
Country India
StateKerala
DistrictMalappuram
ജനസംഖ്യ
 (2001)
 • ആകെ28,795
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
676528
വാഹന റെജിസ്ട്രേഷൻKL-55 : Tirur SRTO (Tirur Taluk), KL-10 : Malappuram SRTO
വെബ്സൈറ്റ്facebook.com/PonmalaOfficial

പൊൻമല എന്നത് പിന്നീട് പൊന്മള ആയിത്തീർന്നതാെണന്നും പറയുന്നുണ്ട്. “അമരകോശം” രചയിതാവും സംസ്കൃതപണ്ഡിതനും ആയുർവ്വേദാചാര്യനുമായിരുന്ന വൈദ്യവാചസ്പതി പരമേശ്വരൻമൂസ്സത് പൊൻമള സ്വദേശിയായിരുന്നു. വടക്കുഭാഗത്ത് കടലുണ്ടിപ്പുഴ ഒഴുകുന്നു.പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ജനിച്ചതിവിടെയാണ്.

പത്താം നൂറ്റാണ്ടോടെ ആരംഭിച്ച രാജരാജ ചോളന്റെ ഭരണ കാലത്ത് ചോള സൈനികരിലെ പലരും മലബാറിലേക്ക് കുടിയേറിയിട്ടുണ്ട്, അവരിലെ ഒരു പ്രധാന പോരാളി കുടുംബമായിരുന്നു പൊന്നിയന്മാര്, അവര് ആവാസം ഉറപ്പിച്ച പ്രദേശമായിരുന്നു ഇന്നത്തെ ചാപ്പനങ്ങാടി കുന്നിന്മേഖല, ആ പൊന്നിയന്മാര് വസിച്ചിരുന്ന മല ചേർത്ത് പൊന്നിയന്മല എന്ന നാമം ഉണ്ടായി. അത് ലോപിച്ചാണ് പൊന്മലയും പിന്നീട് പൊന്മളയും രൂപം കൊണ്ടത്. കോട്ടക്കൽ കോവിലകക്കാരുടെ സേനാംഗങ്ങളായിട്ടാണ് പൊന്നിയന്മാര് പ്രവർത്തിച്ചിരുന്നത്, സാമൂതിരിമാരുടെ ആക്രമണം മൂലം ഭരണം നഷ്ടപ്പെട്ട കോട്ടക്കൽ കോവിലകക്കാരായ വെങ്കിട്ട കുടുംബം ബന്ധുക്കള് കൂടിയായ വള്ളുവനാട്ടേക്ക് താമസം മാറ്റിയതോടെ പൊന്നിയന്മാരുടെ സൈനികസ്ഥാനവും നഷ്ടപ്പെട്ടു, പിന്നീട് മൈസൂര് സൈന്യവുമായി വള്ളുവനാട് കരാറുണ്ടാക്കുകയും നൂറ്റാണ്ടുകളോളം നിലനിന്ന സാമൂതിരിമാരുടെ ആക്രമണം അവസാനിപ്പിക്കാനായി സഹായം തേടുകയും ചെയ്തതോടെ ഹൈദറലിയുടെ സൈന്യവുമായി സഹകരിച്ച് സാമൂതിരിമാരെ പരാജയപ്പെടുത്കതുയും ചെയ്തു, ഈ കാലത്ത് വെങ്കിട്ട കുടുംബം എടുത്ത ശപതം മൂലം അവരും കൂടെയുണ്ടായിരുന്ന വിശ്വസ്തരും ഹൈദറലിയുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ഉണ്ടായി, വെങ്കിട്ടക്കാരുടെ കൂടെ മതപരിവർത്തനം ഒരു പ്രധാന കുടുംബമാണ് പ്രദേശത്തുള്ള പൊന്നിയന്മാര്. പൊന്നേന്മാരെന്നും പൊന്നേത്ത് എന്നും ഈ കുടുംബം അറിയപ്പെടുന്നു.

A

a

"https://ml.wikipedia.org/w/index.php?title=പൊൻമള&oldid=4108335" എന്ന താളിൽനിന്ന് ശേഖരിച്ചത്