പൊന്നറ സരസ്വതി

മലയാള സാഹിത്യകാരി

കൊട്ടാരക്കര താലൂക്കിലെ കൈതക്കോടു ഗ്രാമത്തിലാണ് മലയാള സാഹിത്യകാരിയായ പൊന്നറ സരസ്വതി ജനിച്ചത്. ശരിയായ പേരു ആർ. സരസ്വതിക്കുട്ടി അമ്മ. എൻ. രാമക്കുറുപ്പും കുഞ്ഞുകൊച്ചമ്മയുമാണ് മാതാപിതാക്കൾ. ആർ. ഭാസ്ക്കരൻ പിള്ളയാണ് ഭർത്താവ്. സുഭാഷ് , ശിബി, സന്ദീപ് എന്നിവരാണ് മക്കൾ. 1966 മുതൽ കൊല്ലം , ചെമ്പഴന്തി, ചേളന്നൂർ ശ്രീനാരായണ കോളേജുകളിൽ അദ്ധ്യാപികയായിരുന്നു. 1999ൽ കൊല്ലം ശ്രീ നാരായണ കോളേജിൽ നിന്നും മലയാളം വിഭാഗം മേധാവിയായി വിരമിച്ചു. നല്ലൊരു പ്രസംഗകയും ഗൃഹലക്ഷ്മിവേദിയുടെ സജീവ പ്രവർത്തകയും ആണു. 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ

തിരുത്തുക
  • തിരക്കിനിടയിൽ - കവിതകൾ
  • അനർഘനിമിഷങ്ങൾ - കവിതകൾ
  • ആത്മാവിൻടെ ഗദ്ഗദങ്ങൾ - കവിതകൾ
  • ഭാരതമാല - പരിഭാഷ
  • ആസ്ട്രേലിയൻ യാത്രാനുഭവങ്ങൾ - യാത്രാവിവരണം
  • ഹിമശൈല സാനുക്കളിലൂടെ - യാത്രാവിവരണം
  • മുത്തശ്ശിയുടെ വീട് - ബാലസാഹിത്യം
  • പല തുള്ളി പെരു വെള്ളം - ബാലകവിതകൾ
  • സുഭാഷ് ചന്ദ്ര ബോസ് - ജീവചരിത്രം
  • ഹെലൻ കെല്ലർ - ജീവചരിത്രം

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ജീവിതരേഖ Archived 2016-02-14 at the Wayback Machine. പുഴ.കോം

"https://ml.wikipedia.org/w/index.php?title=പൊന്നറ_സരസ്വതി&oldid=3637839" എന്ന താളിൽനിന്ന് ശേഖരിച്ചത്