പൊതുവിദ്യാലയം
പൊതുവിദ്യാലയങ്ങൾ (also known as public schools outside of England and Wales[note 1]) പൊതുവേ, ടാക്സുപയൊഗിച്ച് സർക്കാർ മുഴുവനായോ ഭാഗികമായോ ചെലവു വഹിക്കുന്നതും എല്ലാത്തരം കുട്ടികളേയും യാതൊരുവിധ ഫീസും ചുമത്താതെ പഠിക്കാൻ സ്ഥാപിച്ചിരിക്കുന്ന പ്രാഥമികവും സെക്കന്ററിയുമായ സ്കൂളുകൾ ആണ്. പൊതുവേ, എല്ലാ കുട്ടികൾക്കും സൗജന്യമായി പഠനത്തിനുള്ള സൗകര്യം നൽകുന്ന പ്രാഥമിക വിദ്യാലയങ്ങളേയും സെക്കന്ററി വിദ്യാലയങ്ങളേയും ഈ പേരിൽ വിളിക്കാനാകും. .
പൊതുവിദ്യാലയങ്ങൾ എല്ലാ രാജ്യങ്ങളിലും കാണുന്നുണ്ടെങ്കിലും അവ തമ്മിൽ ഘടനാപരമായും അവയുടെ പരിപാടികൾ അനുസരിച്ചും പല വ്യത്യസ്തതകളുമുണ്ട്. പ്രാഥമിക വിദ്യാലയങ്ങൾ തൊട്ട് സെക്കന്ററി വിദ്യാലയങ്ങൾവരെ ഇതിൽപ്പെടാം. ചിലപ്പോൾ, ബിരുദകോഴ്സുകൾ മുതലുള്ള സർവ്വകലാശാലകൾക്കു കീഴിലുള്ള വിദ്യാഭ്യാസ സംവിധാനവും ഈ രീതിയിൽ നടന്നുവരുന്നുണ്ട്. ഇവയിൽ കോളജുകൾ സാങ്കേതിക വിദ്യാഭ്യസ സ്ഥാപനങ്ങളും നാമമാത്രമായ ഫീസ് മാത്രം നൽകി കുട്ടികളെ പഠിക്കാൻ അനുവദിച്ചുവരുന്നുണ്ട്. സർക്കാർ ആണ് ഇവയ്ക്കു വേണ്ട ഫണ്ട് നൽകുന്നത്. സ്വകാര്യ ഏജൻസികൾ സാധാരണ ഇതിൽ ഭാഗഭാക്കാകുന്നില്ല. എന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകളും കോളജുകളും ഇതുപോലെ പൊതുവിദ്യാലയ പരിധിയിലാണെങ്കിലും അവയുടെ നടത്തിപ്പ് സ്വകാര്യ മാനേജുമെന്റാണു നടത്തുന്നത്. സർക്കാർ സഹായമുള്ള പൊതുവിദ്യാലയങ്ങൾ വരുന്നതിനുമുമ്പ് മതസ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ പലയിടത്തും നടത്തിയിരുന്നത്. ചിലയിടങ്ങളിൽ പ്രത്യേകിച്ച് ക്യൂബ, ഉത്തര കൊറിയ പോലുള്ള പഴയ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും മറ്റും മതസ്ഥാപനങ്ങളെ ഒഴിവാക്കി എല്ലാ സ്ഥാപനങ്ങളും പൊതുവിദ്യാലയങ്ങളാക്കി മാറ്റി. എന്നാൽ, കാനഡ പോലുള്ള മറ്റിടങ്ങളിൽ ഇന്നും പൊതുവിദ്യാലയങ്ങൾക്കു സമാന്തരമായി മതസ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന വിജ്യാലയങ്ങൾ നിലനിന്നു വരുന്നുണ്ട്.
പൊതു സ്വഭാവം
തിരുത്തുകപൊതുവിദ്യാലയങ്ങൾ സർക്കാറിന്റെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. ഇത്തരം വിദ്യാലയങ്ങൾ നിലനിൽക്കുന്ന സമൂഹങ്ങളിൽ ആ സമൂഹത്തിന്റെ മാത്രകയായി അവ വർത്തിക്കാനായി ശ്രമിക്കുന്നു.