നേന്ത്രവാഴ കൃഷിചെയ്യുന്ന ഒരു രീതിയാണ് പൊടിവാഴകൃഷി. മകരകൊയ്ത്ത് (ഓണവാഴകൃഷി) കഴിഞ്ഞ വയലുകളിലും മേടത്തിൽ (കുംഭവാഴ) പറമ്പുകളിലുമാണ് പൊടിവാഴകൃഷി ചെയ്യുന്നത്. പൊടിവാഴകൃഷിയിൽ വാഴക്കന്നുകൾ ഒന്നരയടിവരെയുള്ള കുഴികളെടുത്താണ് നടുക. നേന്ത്രവാഴ കൃഷിയിൽ ഏറ്റവും പ്രധാനം വാഴകൾ വളരുമ്പോൾ ബലമുള്ള താങ്ങുകൾ കൊടുക്കുക എന്നതാണ്. കല്ലൻ മുളകളും പുളിമരത്തടികളുമാണ് ഇതിന് ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പൊടിവാഴകൃഷി&oldid=1797432" എന്ന താളിൽനിന്ന് ശേഖരിച്ചത്