പൈ ചാർട്ട്
വൃത്താകൃതിയിലുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കൽ ഗ്രാഫിക് ചാർട്ട് ആണ് പൈ ചാർട്ട് (Circle chart). പരാമർശിക്കപ്പെടുന്ന ഘടകങ്ങളുടെ അളവ് അല്ലെങ്കിൽ വ്യാപ്തി കാണിക്കുന്നതിന് ഇതിൽ കഷണങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. 1801 ൽ വില്യം പ്ലെഫെയർ ആണ് ഇത്തരമൊരു ചാർട്ട് ആദ്യമായി ഉപയോഗിച്ചതായി രേഖപ്പെടുത്തലുള്ളത്[1]. മാധ്യമങ്ങളും വ്യവസായ മേഖലയും വ്യാപകമായി പൈ ചാർട്ട് ഉപയോഗിച്ച് വസ്തുതകൾ അവതരിപ്പിക്കാറുണ്ടെങ്കിലും വിശകലനങ്ങളിൽ ഇവയുടെ പരിമിതികൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
വിവിധ തരം പൈ ചാർട്ടുകൾ
തിരുത്തുകത്രീഡി പൈ ചാർട്ട്
തിരുത്തുക3D ഘടനയോടെയുള്ള പൈ ചാർട്ട് കാഴ്ചയിൽ ഭംഗി തോന്നിക്കുന്നുവെങ്കിലും വിവരവിനിമയത്തിൽ പ്രാധാന്യമൊന്നും ഇല്ല[2]. അതിനാൽത്തന്നെ ഇത്തരം 3D പൈ ചാർട്ട് പൊതുവേ ഒഴിവാക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് വിദഗ്ദ്ധർക്ക്.
ഡോനട്ട് ചാർട്ട്
തിരുത്തുകഡോനട്ട് ചാർട്ട് (Dougnut chart (spelled donut) മറ്റൊരു തരം പൈ ചാർട്ടാണ്. ഇതിന്റെ മദ്ധ്യഭാഗത്ത് അധികവിവരം നൽകുന്നതിനുള്ള ഒരു ഭാഗം ഉണ്ടായിരിക്കും. സാധാരണ പൈ ചാർട്ടിനെ അപേക്ഷിച്ച് അധിക വിവരങ്ങൾ ചേർക്കാനാവും എന്നത് ഇതിനെ കൂടുതൽ സ്വീകാര്യമാക്കുന്നു</ref>[3], [4] .
പൊട്ടിയ പൈ ചാർട്ട്
തിരുത്തുകഓരോ ഭാഗവും പൊട്ടി മാറിയ അവസ്ഥയിൽ ചിത്രീകരിക്കപ്പെട്ട പൈ ചാർട്ടാണ് Exploded pie chart. ചെറിയ ഭാഗങ്ങൾ പ്രാധാന്യത്തോടെ എടുത്തുകാണിക്കേണ്ടി വരുമ്പോൾ ഇത്തരം ചാർട്ട് ശ്രദ്ധേയമാവുന്നു.
റിങ്ങ് ചാർട്ട്
തിരുത്തുകഉപയോഗം
തിരുത്തുകവളരെ എളുപ്പത്തിൽ മനസ്സിലാകത്തക്ക വിധത്തിൽ പൈ ചാർട്ടിലൂടെ വസ്തുതകളെ ചിത്രീകരിക്കാം. ശതമാനക്കണക്കിലുള്ള വസ്തുതാ വിശകലനത്തിന് ഇത് നന്നേ ഉതകുന്നു. ഓരോ ഭാഗത്തിനും പ്രത്യേക നിറം നൽകി പ്രാധാന്യത്തോടെ വിശകലനം നടത്താം.
പരിമിതികൾ
തിരുത്തുകശാസ്തീയ സ്റ്റാറ്റിസ്റ്റിക്സിൽ പൈ ചാർട്ടിന് വലിയ പ്രധാന്യം നൽകിക്കാണുന്നില്ല. വിവരങ്ങൾ കാണിക്കുന്നതിൽ ഇതിനുള്ള പരിമിതി തന്നെയാണ് പ്രധാന കാരണം. ശതമാനത്തിന്റെ തോത് വളരെക്കുറവാണെങ്കിൽ, ചാർട്ടിലെ ഭാഗം തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമുണ്ടാവുന്നു. ഈ അവസ്ഥയിൽ അമ്പടയാളം ഉപയോഗിച്ച് വിവരങ്ങളെ രേഖപ്പെടുത്തേണ്ടി വരുന്നു. അനേകം ഘടകങ്ങളെ ഒറ്റ ചാർട്ടിൽ പ്രദർശിപ്പിക്കുന്നതിന് ഇതിൽ സാധ്യമല്ലാതെ വരുന്നു. ചാർട്ട് പ്രദർശിപ്പിക്കാൻ കൂടിയ ഇടം ആവശ്യമായി വരുന്നു. കൂടാതെ, കോണളവ് ആസ്പപദമാക്കിയുള്ള പൈ ചാർട്ടിനേക്കാളും നീളം അടിസ്ഥാനമാക്കിയുള്ള കോളം ചാർട്ട് കൂടുതൽ സ്വീകാര്യമായിത്തീരുന്നു[7], [8][9].
അവലംബം
തിരുത്തുക- ↑ Milestones in the History of Thematic Cartography, Statistical Graphics, and Data Visualization
- ↑ Dave article on this information on QI
- ↑ "Data Design by Juergen Kai-Uwe Brock on iBooks". iBooks (in ഇംഗ്ലീഷ്). Retrieved 2017-06-10.
- ↑ "Data Design by Juergen Kai-Uwe Brock on iBooks". iBooks (in ഇംഗ്ലീഷ്). Retrieved 2017-06-10.
- ↑ Clark Jeff. (2006). Neoformix. "Multi-level Pie Charts"
- ↑ Webber Richard, Herbert Ric, Jiangbc Wel. "Space-filling Techniques in Visualizing Output from Computer Based Economic Models"
- ↑ Krygier, John. "Perceptual Scaling of Map Symbols". makingmaps.net. Retrieved 3 May 2015.
- ↑ Simkin, D., & Hastie, R. (1987). An Information-Processing Analysis of Graph Perception. Journal of the American Statistical Association, 82(398), 454. doi:10.2307/2289447. Kosara, Robert. "In Defense of Pie Charts". Retrieved April 13, 2011.
- ↑ Spence, Ian; Lewandowsky, Stephan (1 January 1991). "Displaying proportions and percentages". Applied Cognitive Psychology. 5 (1): 61–77. doi:10.1002/acp.2350050106.