പൈദാല ഗുരുമൂർത്തി ശാസ്ത്രി

പതിനെട്ടാം നൂറ്റാണ്ടിൽ, തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ കയത്താരു ഗ്രാമത്തിൽ ജീവിച്ചിരുന്ന കർണാടകസംഗീതജ്ഞനായിരുന്നു പൈദാല ഗുരുമൂർത്തി ശാസ്ത്രി. 'പൈദാല' എന്നത് അദ്ദേഹത്തിന്റെ കുടുംബനാമമായിരുന്നു. വെങ്കടസുബ്ബയ്യയിൽ നിന്ന് സംഗീതം അഭ്യസിച്ചു. സംഗീതത്തിലും സാഹിത്യത്തിലും അദ്ദേഹത്തിന് നല്ല പ്രാവീണ്യമുണ്ടായിരുന്നു.[1][2][3][4]

ജനക (മേളകർത്ത) രാഗങ്ങളും ജന്യ രാഗങ്ങളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഗുരുമൂർത്തിശാസ്ത്രിയുടെ ഗീതങ്ങൾ എറെയും. ആയിരത്തോളം ഗീതങ്ങൾ രചിച്ച അദ്ദേഹത്തിന് 'വെയ് ഗീതാല ഗുരുമൂർത്തി ശാസ്ത്രി' എന്ന പേര് ലഭിച്ചു. രാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സാങ്കേതിക ജ്ഞാനം പ്രസിദ്ധമാണ്. ഗുരുമൂർത്തി എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്ര.

ഗുരുമൂർത്തിശാസ്ത്രി സംസ്കൃതത്തിൽ രചിച്ച ഗീതങ്ങൾ ഭൂരിഭാഗവും നഷ്ടപ്പെട്ടു. ഏതാനും കീർത്തനങ്ങൾ കണ്ടെടുത്തിട്ടുണ്ട്:

  1. ധന്യാസിയിലുള്ള നീരജനന
  2. മോഹനത്തിലുള്ള സദപതിം
  3. സഹാനയിലുള്ള കംസാസുര
  4. ആരഭിയിലുള്ള രേരേ ശ്രീ രാമചന്ദ്ര
  5. കാംബോജിയിലുള്ള മന്ദര ധരരേ [5]

പുറംകണ്ണികൾ

തിരുത്തുക
  1. "Galaxy of Composers - PAIDALA GURUMURTI SASTRI". Retrieved 2021-07-27.
  2. "Paidala Gurumurti Sastri, Indian Music Composer". Retrieved 2021-07-27.
  3. Prasanna (2019-01-03). "Pydala Gurumurthy Sastry" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-27.
  4. Paidala Gurumurthy Sastry Biography, retrieved 2021-07-27
  5. Hungama. "Paidala Gurumurti Sastri" (in ഇംഗ്ലീഷ്). Archived from the original on 2021-07-27. Retrieved 2021-07-27.
  • എം വി രമണ, തമിഴ്‌നാടിന്റെ പ്രീ-ട്രിനിറ്റി കമ്പോസർമാർ - Karnatica.net
  • Carnatica.net