കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കോട്ടപ്പള്ളി അംശത്തിലെ ഒരു ​ഗ്രാമീണ പ്രദേശമാണ് പൈങ്ങോട്ടായി. കൃഷിയെ ഉപജീവനമാക്കി അതിജീവനം സാധ്യമാക്കിയ ഒരു തലമുറയിൽ നിന്നും പതിയെ പുരോ​ഗതിയുടെ പാതയിൽ മുന്നേറുന്ന പ്രദേശമായാണ് ഈ നാടിനെ അടയാളപ്പെടുത്താൻ സാധിക്കുക. പ്രധാന കൃഷി നാളികേരമാണ്. ​ഗൾഫ് നാടുകളിലെക്കുള്ള കുടിയേറ്റം സാധ്യമായതോടെ സാമ്പത്തികമായി സ്വാശ്രയത്വം കൈവരിച്ച് മുന്നേറുന്ന നാടാണ്. നാളികേരം, കുരുമുളക്, അടക്ക എന്നിവയാണ് പ്രധാന കാർഷികവൃത്തി . പശു, ആട്, കോഴി ഇവയെയും വീടുകളിൽ വളർത്തുന്നുണ്ട്. മുസ്ലിംങ്ങളും ഹിന്ദുക്കളും ഇടകലർന്ന് വളരെ സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്ന ഇടമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആരംഭ കാലം മുതലെ പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകിയ നാടാണ് പൈങ്ങോട്ടായി. ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ കേരള അമീർ എം.കെ മുഹമ്മദലിയെന്ന ഹാജി സാഹിബിൻ്റെ നേതൃത്വത്തിലാണ് ഈ നാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളുടെ ഫലമായി ഇസ്്‌ലാമിക പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും മനോഹാരിതയാൽ സമ്പന്നമാണ് ഇന്ന് പൈങ്ങോട്ടായി. ഇസ് ലാമിക മൂല്യങ്ങളിൽ ഊന്നിനിന്നുകൊണ്ട് വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയ ഇടപെടലുകൾ ഈ നാട്ടിൽനിന്നുണ്ടായിട്ടുണ്ട്.  കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ ദീനിപരമായ ഉണർവിന് വിത്തുകൾ പാകിയ പണ്ഡിത ശ്രേഷ്ടരുടെ മഹനീയ സാന്നിധ്യവും നന്മ നിറഞ്ഞ നാട്ടുകാരുടെ  നിസ്വാർത്ഥ സന്നദ്ധതയും ഒത്ത് ചേർന്നപ്പോളാണ്  പൈങ്ങോട്ടായി ഗ്രാമത്തിൻ്റെ  ചരിത്രം സാംസ്കാരിക മുന്നേറ്റത്തിൻ്റെ മുൻനിരയിൽ ഇടം പിടിച്ചത്. 

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • തോടന്നൂർ ബ്ലോക്ക് റിസോഴ്സ് സെൻ്റർ
  • T.G.U.P (ഗവൺമെൻ്റ് യു.പി. സ്കൂൾ) പൈങ്ങോട്ടായി
  • പൈങ്ങോട്ടായി ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി
  • അൽ മദ്രസത്തുൽ ഇസ്ലാമിയ പൈങ്ങോട്ടായി
  • കനിവ് ജനസേവന കേന്ദ്രം
  • കനിവ് എംഹാറ്റ് ക്ളിനിക്ക്
  • നൂറുൽ ഇസ്ലാം മദ്റസ
  • ഹെവൻസ് പ്രീ സ്കൂൾ
  • മൈത്രി സ്വയം സഹായ സംഘം
"https://ml.wikipedia.org/w/index.php?title=പൈങ്ങോട്ടായി&oldid=3943771" എന്ന താളിൽനിന്ന് ശേഖരിച്ചത്