പൈക സമുദായത്തിലെ രാജാക്കന്മാർ ഈസ്​റ്റ്​ ഇന്ത്യ കമ്പനിക്കുനേരെ നടത്തിയ സായുധസമരമാണ് പൈക ബിദ്രോഹ എന്നറിയപ്പെടുന്നത്.കലിംഗ രാജ്യത്തെ അഥവാ ഇന്നത്തെ ഒഡീഷയിലെ പൈക സമൂഹം 1817-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ നടത്തിയ സായുധവിപ്ലവമായിരുന്നു ഇത്.ഒഡീഷയിലെ പാരമ്പര്യ സേനാ വിഭാഗമായിരുന്നു പൈക സമൂഹം.[1] മൂന്ന് രീതിയിലായിരുന്നു പൈക സമൂഹം അറിയപ്പെട്ടിരുന്നത്.1857ലെ ശിപായി ലഹളയായിരുന്നു 2018 വരെ ഒന്നാം സ്വാതന്ത്ര്യസമര പോരാട്ടമായി ഇന്ത്യയിൽ പരിഗണിച്ചിരുന്നത്.ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തിൽനിന്ന്​ സ്വതന്ത്ര ഭാരതത്തിലേക്കുള്ള ചുവടുവെപ്പുകളിലെ പ്രധാന ഘട്ടമായി 1857​ലെ ലഹളയെയാരുന്നു പരിഗണിച്ചിരുന്നത്.എന്നാൽ,2019 ആഗസ്റ്റ് 15 ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷം മുതല്ക്കു‍ 1817ൽ ഒഡിഷയിൽ നടന്ന പൈക ബിദ്രോഹ എന്ന പ്രക്ഷോഭമാണ്​ ബ്രിട്ടീഷ്​ ഭരണത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ ആദ്യ സംഘടിത പോരാട്ടമായി പരിഗണിക്കുന്നത്. ഇതിനെ ഒന്നാം സ്വാതന്ത്ര്യസമരമായി ഇന്ത്യയിലെ​ കേന്ദ്രസർക്കാർ അംഗീകരിച്ചു കഴിഞ്ഞു.

  1. Paharis- വാൾ ഉപയോഗിക്കുന്ന സേനാ വിഭാഗം
  2. Banuas- വെടിക്കോപ്പുകൾ ഉപയോഗിക്കുന്ന സേനാ വിഭാഗം
  3. Dhenkiyas- ധനുർ വിദ്യയിൽ പ്രാവീണ്യം നേടിയ സേനാ വിഭാഗം അവരുടെ രാജ്യമായ ഖുർദ 1803 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ആക്രമിച്ചു കീഴടക്കി. ഇതിനെതിരെ അവരുടെ നേതാവായിരുന്ന ബക്ഷി ജഗബന്ധു ബിദ്യാധര യുടെ നേതൃത്വത്തിൽ 1817-ൽ കമ്പനിക്കെതിരെ സായുധ കലാപം ആരംഭിച്ചു. കമ്പനി ഈ വിപ്ലവത്തെ അടിച്ചമർത്തി. അനേകം പൈകകൾ കൊല്ലപ്പെട്ടു . പൈക കലാപത്തെ അടിച്ചമർത്തിയശേഷം റോബർട്ട കെറെ കട്ടക്കിൽ പുതിയ കമ്മീഷണർ ആയി നിയമിച്ചു.
പൈക കലാപത്തിൻറെ നേതാവായിരുന്ന ബക്ഷി ജഗബന്ധുവിൻറെ ബൂബനേശ്വറിലെ പ്രതിമ

പശ്ചാത്തലം

തിരുത്തുക

പൈക സമുദായത്തിന് ഗജപതി രാജാക്കന്മാർ പരമ്പരാഗതമായി കൃഷിഭൂമി പാട്ടത്തിനു നൽകിയിരുന്നു. 1803ൽ ഈസ്​റ്റ്​ ഇന്ത്യ കമ്പനി ഒഡിഷ കീഴടക്കിയതോടെ കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കി.[2] ഇത് പൈക സമുദായത്തെ അസ്വസ്ഥരാക്കി. പൈക രാജാവായ ബക്ഷി ജഗബന്ധുവി​െൻറ നേതൃത്വത്തിൽ കമ്പനിക്കെതിരെ സായുധലഹള ആരംഭിച്ചു. സമരത്തിൽ കർഷകരും ആദിവാസികളും പങ്കെടുത്തിരുന്നു. ബ്രിട്ടീഷുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെടുകയും ജഗബന്ധുവടക്കം നിരവധി പേർ ജയിലിലാകുകയും ചെയ്തു.


  1. Kalia, Ravi (1994). Bhubaneswar: From a Temple Town to a Capital City. Southern Illinois University Press. p. 31. ISBN 9780809318766.
  2. Mohanty, N.R. (August 2008). "The Oriya Paika Rebellion of 1817" (PDF). Orissa Review: 1–3. Retrieved 13 February 2013.
"https://ml.wikipedia.org/w/index.php?title=പൈക_കലാപം&oldid=3382891" എന്ന താളിൽനിന്ന് ശേഖരിച്ചത്