പേത്തർത്താ
(പേത്തർത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്രൈസ്തവർ അൻപതുനോമ്പാചരണത്തിന്റെ ആരംഭമായി നടത്തുന്ന ആഘോഷമാണ് പേത്തർത്താ. വിടപറയൽ എന്നാണ് ഈ വാക്കിന്റെ അർഥം. നിലവിലുള്ള എല്ലാ ആഘോഷങ്ങളോടും വിടപറഞ്ഞ് നോമ്പിന്റെ വിശുദ്ധിയിലേക്ക് പ്രവേശിക്കുന്നു എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ക്രിസ്തു 40 രാവും 40 പകലും മരുഭൂവിൽ ഉപവസിച്ചതിന്റെ ഓർമ്മയ്ക്കായാണ് ക്രൈസ്തവസഭകൾ നോമ്പാചരിക്കുന്നത്. തുടർന്നുള്ള ഓശാന പെരുനാൾ, പീഡാനുഭവവും ചേർത്ത് ആകെ അൻപത് ദിവസമാണ് ഈ നോമ്പാചരണം.