ഹരിശ്ചന്ദ്രചരിതം ആട്ടക്കഥയുടെ കർത്താവാണ് പേട്ടയിൽ രാമൻപിള്ള ആശാൻ(ജ:1842- മ:1937).ഭാഷാപോഷണത്തിനും സാഹിത്യമേഖലയിലും തന്റേതായ സംഭാവനകൾ ആശാൻ നൽകിയിരുന്നു.

ആദ്യകാലം തിരുത്തുക

തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്ന ചിറയിൻകീഴായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശം.അനന്തൻപിള്ളയും പാർവ്വതിഅമ്മയും ആയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ.സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ആശാനു പാണ്ഡിത്യമുണ്ടായിരുന്നു. അറബിക്കഥകൾ കിളിപ്പാട്ടായി എഴുതിയതിനു പുറമേ ഗദ്യപദ്യകൃതികളും രാമൻപിള്ള ആശാൻ രചിച്ചിട്ടുണ്ട്.[1]

അവലംബം തിരുത്തുക

  1. ആട്ടക്കഥാ സാഹിത്യം. കേ: ഭാ: ഇ.1999 പേജ്320