പെൺകുട്ടികൾക്കു നേരെയുള്ള വിവേചനം

ഭാരതത്തിലെ പെൺകുട്ടികളോടുള്ള വിവേചനത്തിന് സ്മൂഹശാസ്ത്രപരമായി പല ആഘാതങ്ങൾ ഉണ്ട്.പെൺകുട്ടികളുടെ പങ്കിനെ കുറിച്ചും അവരുടെ മനുഷ്യാവകാശങ്ങളെ പറ്റിയുള്ള നിർവചനത്തിനും വേണ്ടിയുള്ള ചർച്ചകളും പ്രത്യേകിച്ച് ലൈംഗിക സമത്വത്തിനു വേണ്ടിയുള്ള പൊതു ഐക്യത്തിനും അവർ ശ്രമിക്കുന്നു.[1]

ലിംഗ അസമത്വം

തിരുത്തുക

പെൺകുട്ടികൾക്കു നേരെയുള്ള വിവേചനം ലോകം മുഴുവനും വ്യാപകമായ എല്ലാ തട്ടിലുമുള്ള ലിംഗാടിസ്ഥാനത്തിലുള്ള പലതരത്തിലുള്ള വിവേചനമാണ്[2] രേഖകളനുസരിച്ച് ആൺകുട്ടികളേക്കാൾ താഴ്ന്നവരായാണ് പെൺകുട്ടികളെ കണ്ടിരുന്നത്. അത് പെൺകുട്ടികളുടെ മനസ്സിലാഴ്ശ്ത്തിൽ പതിഞ്ഞിട്ടുമുണ്ട്. പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങളെ പ്റ്റി ബോധമില്ലാത്തതാണ് രണ്ടാം തരം പെരുമാറ്റങ്ങളെന്നാണ് ചിലരുടെ വാദം. ഇത് ഭാരതത്തിലും വികസനം കുറഞ്ഞ രാജ്യങ്ങളിലും പ്രബലമാണ്. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയവും പ്രസവശേഷം പെൺകുട്ടികളോടുള്ള അവഗണനയും പാകിസ്താൻ, ബംഗ്ലാദേശ്, ദക്ധിണ കൊറിയ എന്നിവിടങ്ങളിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾ കുറയുന്നതിന് കാരണമായി.[2] വടക്കെ അമേരിക്കയിൽ 1000 പുരുഷന് 1029 സ്തീകളാണ്[3] and 1076 women per 1000 men in Europe,[4]എന്നാൽ ഭാരതത്തിൽ 1000 ആണിന് 927 പെണ്ണാണ്. [5]


വിദ്യാഭ്യാസ അസമത്വവും ആരോഗ്യ അസമത്വവും ആണ് അമർത്യ സെൻ ്രയുന്ന രണ്ടു അസമത്വങ്ങൾ .ഇവ ജാതി-മത-സ്ഥാനം കണക്കാക്കതെയുള്ള സ്ത്രീകളുടെ സാമൂഹ്യ ക്ഷേമ സൂചകങ്ങളാണ് കാണിക്കുന്നത്. സ്ത്രീകളുടെ സ്ഥാനം ആണിനേക്കാൾ കുറവായതാണ് ആൺകുട്ടികളോടുള്ള താത്പര്യത്തിനു കാരണം.ആൺകുട്ടികളുടെ ജനനം ആഘോഷിക്കുകയും പെൺകുട്ടികൾ ഭാരമായി കാണുകയും ചെയ്യുന്നു..[1] പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യക്ഷേമം എന്നിവ ഭാരതത്തിൽ ലൈംഗിക സമത്വത്തിന്റെ സൂചകങ്ങളാണ്.2001 ലെ സെൻസസ് അനുസരിച്ച് ഭാരതത്തിൽ 1000പുരുഷന് 927 സ്ത്രീകളായിരുന്നപ്പോൾ 2011ലെ എസസിൽ 1000 പുരുഷന് 914 സ്ത്രീകളായി ചുരുങ്ങി..[6]


  1. 1.0 1.1 T.V.Sekher and Neelambar Hatti, Discrimination of Female Children in Modern India: from Conception through Childhood
  2. 2.0 2.1 ന്യൂ ഡൽഹിയിലെ മാനവ് അധികാർ എന്ന സാമൂഹിക സംഘടന “ഉത്തർപ്രദേശിലെ പെൺകുട്ടികളോടുള്ള വിവേചനം” എന്നൊരു പഠനം നടത്തുകയുണ്ടായി.
  3. "Population of North America". Worldstat. Retrieved 18 July 2014.
  4. "Population of Europe". Worldstat. Retrieved 18 July 2014.
  5. "Population of India". Worldstat. Retrieved 18 July 2014.
  6. Census of India 2011: Where are the girl-children?