പെസ
ഇന്ത്യൻ പാർലമെന്റ് 1996-ൽ ആദിവാസികൾക്ക് കൂടുതൽ നിയമപരിരക്ഷ നൽകുന്നതിനായി പാസാക്കിയ നിയമമാണ് പെസ (Panchayath Act Extended to Scheduled Area - പഞ്ചായത്ത് എക്‌സ്‌റ്റൻഷൻ ടു ദി ഷെഡ്യൂൾഡ് ഏരിയ ആക്‌ട്). [1]
ആദിവാസികൾ കൂടുതലുള്ള പ്രദേശങ്ങളെ പ്രത്യേക പട്ടികവർഗ മേഖലകളാക്കി പ്രഖ്യാപിച്ച് അവർക്കു കൂടുതൽ പ്രാതിനിധ്യമുള്ള പഞ്ചായത്ത് മോഡൽ സംവിധാനമാണു പെസ നിയമം വിഭാവനം ചെയ്യുന്നത്. സംസ്ഥാന ഗവർണർമാർക്ക് സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഒരു ആദിവാസി മേഖല പ്രഖ്യാപിക്കാം. പഞ്ചായത്ത് രാജ് നിയമമനുനുസരിച്ച് ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾക്കു കീഴിലാണ് ആദിവാസി പ്രദേശങ്ങളും പഞ്ചായത്തും പ്രവർത്തിക്കുക. ഇതിനായി പഞ്ചായത്ത് രാജ് നിയമത്തിൽ നിയമഭേദഗതി വരുത്തേണ്ടതുണ്ട്. ഈ നിയമം പ്രകാരം ആദ്യം ആദിവാസി അധിവാസ പ്രദേശത്തെ പ്രത്യേക പ്രദേശമായി വിജ്‌ഞാപനം ചെയ്യണം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെ വോട്ടർമാരുടെ പട്ടിക തയ്യാറാക്കുകയും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം. രാഷ്‌ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചും ആദിവാസികൾക്ക് മത്സരിക്കാം. ആദിവാസി വികസനത്തിനുള്ള സർക്കാർ, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ആദിവാസി പഞ്ചായത്ത് ഭരണസമിതിക്കാണു കൈമാറുക. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ഭാരവാഹികൾ അടങ്ങിയ ഭരണസമിതിയെയാണു തെരഞ്ഞെടുക്കുക. ഭരണസമിതിയുടെ അനുവാദമില്ലാതെ നിർദിഷ്‌ട ആദിവാസി പഞ്ചായത്തിൽ ഉൾപ്പെടുന്നവർക്കു ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയില്ല. പുറമെ നിന്നുള്ള ആളുകൾക്ക് ആദിവാസികളെ കബളിപ്പിച്ച് ഭൂമി തട്ടിയെടുക്കാൻ കഴിയില്ലെന്നതാണു പ്രധാന നേട്ടം. ആദിവാസി പ്രദേശങ്ങൾക്കു പ്രത്യേക പരിരക്ഷ നൽകുന്ന പെസയിലൂടെ (ആദിവാസി ഗ്രാമസഭാ നിയമം) ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്നതും ചൂഷണവും തടയാൻ കഴിയും.
കർക്കശമായ നിബന്ധനകൾ കാരണം ആദിവാസി ഭൂമി ഉപയോഗിച്ച് സാധാരണ ബാങ്കുകളിൽനിന്നു വായ്‌പയെടുക്കാൻ കഴിയില്ല.
നിയമപ്രാബല്യം
തിരുത്തുകആദിവാസി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനങ്ങൾക്ക് നിയമപ്രാബല്യമുണ്ട്. എന്നാൽ രാജ്യത്തിന്റെ പൊതുവായ നീതിന്യായ സംവിധാനങ്ങളിലൂടെ ഭരണസമിതിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാവുന്നതാണ്.
സംസ്ഥാനങ്ങളിൽ
തിരുത്തുകനിലവിൽ കേരളം, തമിഴ്‌നാട്, കർണാടക, പശ്‌ചിമ ബംഗാൾ ഒഴികെയുള്ള സംസ്‌ഥാനങ്ങളിൽ ആദിവാസി ഗ്രാമസഭാ നിയമം നടപ്പാക്കിയിട്ടുണ്ട്. നിൽപ്പ് സമരം ഒത്തു തീർന്നതിന്റെ ഭാഗമായുണ്ടാക്കിയ കരാറിൽ കേരളത്തിൽ പെസ നിയമം നടപ്പിലാക്കുമെന്ന് കേരളസർക്കാർ ആദിവാസി ഗോത്ര മഹാസഭയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
നിയമം രൂപകല്പന ചെയ്തത്
തിരുത്തുകഅധ:സ്ഥിത വിഭാഗങ്ങളുടെ കേന്ദ്രകമ്മിഷൻ ചെയർമാനായിരുന്ന ഡോ. ബി.ഡി. ശർമ്മയാണ് ഈ നിയമത്തിന്റെ ശിൽപി. [2]
അവലംബം
തിരുത്തുക- ↑ http://www.mangalam.com/latest-news/229773#sthash.WWNDlBNw.dpuf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-14. Retrieved 2014-12-25.