പെറ്റിബൂർഷ്വാസി
മാർക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ പ്രകാരം, ബൂർഷ്വാവർഗത്തിനും തൊഴിലാളിവർഗത്തിനുമിടയിൽ സ്ഥാനമുള്ള, തൊഴിലാളികളുടെ ജീവിതവും ബൂർഷായുടെ ചിന്താഗതിയുമുള്ള സാമൂഹിക വിഭാഗമാണ് പെറ്റിബൂർഷ്വാ. തൊഴിലാളികളിൽ നിന്നും വ്യത്യസ്തമായി ഉല്പാദനോപകരണങ്ങളിന്മേൽ പെറ്റിബൂർഷ്വായ്ക്ക് ഉടമാവകാശമുണ്ട്. ബൂർഷ്വായിൽ നിന്നു വ്യത്യസ്തമായി ഇവർ സ്വയം ജോലി ചെയ്യുകയോ അല്ലെങ്കിൽ ഒരു ചെറു സംഘം ജോലി ചെയ്യിക്കുകയോ ചെയ്യുന്നു. അധ്വാനിക്കുന്ന കൃഷിക്കാർ, കൈവേലക്കാർ, ചെറുകിട വ്യാപാരികൾ, ശമ്പളം പറ്റി ജീവിക്കുന്ന ഇടത്തരക്കാർ എന്നിവരെല്ലാം പെറ്റിബൂർഷ്വാ വർഗത്തിൽ പെടുന്നു. എന്നാൽ ബൂർഷ്വാ വർഗത്തിന്റെ കൂടിക്കൂടിവരുന്ന ചൂഷണങ്ങൾ പെറ്റി ബൂർഷ്വാ വർഗ്ഗത്തെ ക്രമേണ തൊഴിലാളിയുടെ ചേരിയിലേക്ക് തള്ളി വിടുന്നു എന്നും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം സൈദ്ധാന്തീകരിക്കുന്നു [1].