പെറുവിലെ സ്ത്രീകൾ തങ്ങളുടെ എണ്ണത്തിലും നിയമപരമായ അവകാശങ്ങളിലും ന്യൂനപക്ഷമാണ്. മുമ്പുതന്നെ, ചരിത്രപരമായി, പെറുവിലെ സ്ത്രീകൾ സ്പാനിഷ് അധിനിവേശത്തിനുമുമ്പേ പുരുഷനു തുല്യരായിരുന്നു. സ്പാനിഷ് അധിനിവേശത്തിനുശേഷം പിതൃദായക്രമത്തിലേയ്ക്കാണ് അവിടുത്തെ ജനതയെത്തിയത്. ഇത് സ്ത്രീകളുടെ സ്ഥാനം താഴ്ത്തി. പിതൃദായക്രമം ഇന്നും നിലനിന്നുവരുന്നുണ്ട്. സ്ത്രീകൾക്ക് ഇവിടെ പുരുഷന്മാരെപ്പോലെ മറ്റു പിതൃദായക്രമമുള്ള രാജ്യങ്ങളിലെപ്പോലെ, തുല്യവേതനം ലഭിക്കുന്നില്ല. പുരുഷന്മാരേക്കാൾ താഴ്ന്ന വേതനമാണവർക്ക് നൽകുന്നത്. അതുപോലെ രാഷ്ട്രീയത്തിലും തൊഴിൽമേഖലയിലും പുരുഷന്മാരേക്കാൾ സ്ത്രീകൾ പിന്നിലുമാണ്. ഗർഭനിരോധനമാർഗ്ഗങ്ങൾ പെറുവിൽ ആവശ്യത്തിനു ലഭ്യമല്ല. അതിനാൽ മൂന്നാമത്തെ ഗർഭം അലസിപ്പിക്കുകയാണു ചെയ്യുക. തെക്കെ അമേരിക്കയിലെ ഏറ്റവും കൂടിയ മാതൃമരണനിരക്കുള്ള രാജ്യമാണ് പെറു.

പെറുവിലെ സ്ത്രീകൾ
Andean woman in village between Cuzco and Puno, Peru
Gender Inequality Index
Value0.387 (2012)
Rank73rd
Maternal mortality (per 100,000)67 (2010)
Women in parliament21.5% (2012)
Females over 25 with secondary education47.3% (2010)
Women in labour force67.8% (2011)
Global Gender Gap Index[1]
Value0.6787 (2013)
Rank80th out of 144

പെറൂവിയൻ സർക്കാർ, മാതൃമരണനിരക്കും രാഷ്ട്രീയത്തിലുള്ള സ്തീകളുടെ വളരെക്കുറഞ്ഞ പ്രാതിനിധ്യവും സ്ത്രീകൾക്കെതിരായ അക്രമവും തടയാൻ ശ്രമിച്ചുവരുന്നുണ്ട്. എന്നാൽ ഇത് ഫലത്തിലെത്തിയിട്ടില്ല എന്നുമാത്രം.

അവലംബം തിരുത്തുക

Footnotes
  1. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
ഗ്രന്ഥസൂചി
"https://ml.wikipedia.org/w/index.php?title=പെറുവിലെ_സ്ത്രീകൾ&oldid=2509403" എന്ന താളിൽനിന്ന് ശേഖരിച്ചത്