പെരുനാട് പൂവത്തുംമൂട് പാലം
പെരുനാട് പൂവത്തുംമൂട് പാലം പെരുനാടിനടുത്ത് പൂവത്തുമ്മൂട് എന്ന സ്ഥലത്ത് വച്ച് മണ്ണാറക്കുളഞ്ഞി ശബരിമല റോഡിൽ നിന്നും റാന്നി വലിയകുളം അത്തിക്കയം റോഡ് തുടങ്ങുന്നു. ഈ റോഡ് കക്കാട്ടാറിനു കുറുകെ കടന്നു പോകുന്നത് ഈ പാലത്തിലൂടെയാണ്. കോൺക്രീറ്റ് കൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനപാത 183എ യിൽനിന്നും തുടങ്ങുന്ന പെരുനാട്-പെരുന്തേനരുവി റോഡ് ഈ പാലത്തിലൂടെ കടന്നുപോകുന്നു. ഇതുവഴി, റാന്നി, വെച്ചൂച്ച്ര, പെരുനാട് എന്നിവിടങ്ങളിലേയ്ക്കു പോകാവുന്നതാണ്.