പെരിഞ്ഞനം തോട്ടുങ്ങൽ മുഹിയുദ്ദീൻ ജുമാ മസ്‌ജിദ്‌

പെരി ഞ്ഞനം തോട്ടുങ്ങൽ മു ഹിയുദ്ദിൻ ജുമാ മസ്ജി്‌ദ് അഥവാ കപ്പൽ പള്ളി. 1892 ലാണ്‌ നിർമ്മാണം. 129 വർഷംമുൻപ്‌ നിർമ്മി ച്ച ഈ ജുമാ മസ്ജിദ്, ആസൂത്രിതമായ ഒരു പദ്ധതി അനുസരിച്ചല്ല സാന്ദർഭികമാ യുണ്ടായ ഒരു സംഭവ വികാസത്തിന്റെ ഫലമായാണ് ഇവിടെ നിർമ്മിതമായത് എന്നാണ്‌ പഴമ ക്കാർ പറയുന്നത്‌. നിർമാണത്തിന്റെ ദൃക് സാക്ഷികളായി ആരും ഇന്ന് ജീവിച്ചിരിപ്പില്ല .ചരിത്രം എഴുതി വെക്കാത്തത് കൊണ്ട് രേഖാ മൂലമുള്ള തെളിവുകളുമില്ല.

THOTUNGAL MUHIYUDDEEN JUMA MASJID

19-ആം നൂറ്റാണ്ടിൽ (അതിന് മുൻപും) പെരിഞ്ഞനം , കുറ്റിലക്കടവ് , പൊന്മാനി ക്കുടം എന്നീ പ്രദേശങ്ങൾ പുതിയകാവ് ജുമാഅത്ത് പള്ളി മഹല്ലിന്റെ ഭാഗമായിരുന്നു .ദൂരവും ജനപ്പെരുപ്പവും പരിഗണിച്ചു ഈ പ്രദേശങ്ങൾ കൂട്ടമായി ഒരു ജുമുഅ സ്ഥാപിക്കാൻ അന്നത്തെ ജനങ്ങൾ തീരുമാനിക്കുകയും ജനപിന്തുണയോടെ പൊന്മാനിക്കടുത്തു പള്ളി നിർമിക്കാൻ സർവ സമ്മതമായി നിശ്ചയിക്കയും ചെയ്തു 1200 വർഷം പഴക്കമുള്ള പു തിയകാവ്‌ മഹല്ലിൽ നി ന്നും വിട്ട്‌ പിരിഞ്ഞ്‌ പോ ന്നവരാണ്‌ പെരിഞ്ഞന ത്ത്‌ തോട്ടുങ്ങൽ മുഹിയ ദിൻ ജുമാ മസ്ജിദ്‌ നിർ മ്മിച്ചത്‌. പെരിയജ്ഞാനി കൾ ജീവിച്ചിരുന്ന സ്ഥല മായത്‌ കൊണ്ടാണത്രെ ജ്ഞാനത്തെ സൂചിപ്പി ക്കുന്ന പെരിഞ്ഞനം ആ യത്‌.ഈ പെരിഞ്ഞന ത്തെമുസ്ലീംങ്ങൾ ഒത്ത്‌ കൂടി കുറ്റിലകടവ്‌ പൊൻ മാനിക്കുട ത്ത്‌ ഒരു പള്ളി നിർമ്മിക്കാൻ തീരുമാനി ച്ചുവെന്നും പള്ളിക്ക്‌ തറ ക്കല്ല്‌ ഇടുവാൻ പെരി ഞ്ഞനം ഓണപ്പറമ്പ്‌ സ്രാ ബിക്കൽ ആറ്റക്കോയത ങ്ങളും, പൊന്മാനിക്കുടം കൂർമ്മത്ത്‌ മുഹിയദ്ദിൻ ( ഉണ്ണീൻ) മുസ്ലിയാരെ യും ചുമതലപ്പെടുത്തി യെന്നും പള്ളിക്ക്‌ തറക്കല്ല് ഇടുവാൻ ദിവസവും സമയവും നിശ്ച്ചയിച്ച്‌ ജനം ഒത്ത്‌ കൂടി .ഓണപ്പ മ്പ്‌ സ്രാബിക്കൽ ആറ്റ്‌ ക്കോയ തങ്ങൾ സ്ഥല ത്തെത്തിയെങ്കിലും, ചില കാരണങ്ങളാൽ ക ല്ല് ഇടൽ കർമ്മം നടന്നില്ല. ഉ ടനെതന്നെ പെരിഞ്ഞന ത്ത് വന്ന് ആറ്റുക്കോയത ങ്ങൾ, കപ്പൽ അടിമഎന്ന യാൾ നൽകിയ സ്ഥല ത്ത്‌ തറക്കല്ലിടുകയും ജ നങ്ങളുടെ ശ്രമദാന ത്തോടെ ഓലകൊണ്ട്‌ കെട്ടിയുണ്ടാക്കിയ പള്ളി യും കുളവും ഒരുക്കു ക യും അടുത്ത ദിവസത്തെ സുബഹി നിസ്ക്കാര ത്തോടെ പള്ളിയുടെ ഉദ്‌ ഘാടനവും നടത്തി. പിന്നീട് കല്ല് കണ്ട്‌ കെട്ടിയ പള്ളി നിർ മ്മിക്കപ്പെട്ടു. ഇതാണ്‌ തോട്ടു ങ്ങൽ മുഹിയദ്ദിൻ പള്ളിയുടെ നിർമ്മാണ ചരിത്രം.

കൊച്ചിയിൽ നിന്ന്‌ അടക്കം ചരക്ക്‌ ഗതാഗതം നിലവിലു ണ്ടായിരുന്ന ചരിത്ര പ്രസിദ്ധമാ യകനോലി കനാലിൽ നിന്നും മൂ ന്ന്പിടികവഴി വടക്കോട്ട്‌ പോയിരുന്ന വാഴക്കത്തോട്‌ ഇ ന്നും നിലവിലുണ്ട് . തോടിന്‌ വീ തി കുറവാണെങ്കിലും നൂറ്റാ ണ്ടുകൾക്ക്‌മുൻ പ് മൂന്ന് പിടിക, ചന്തയിലേക്ക്‌ അടക്കം അരിമു തലായ ചരക്കുകൾ ഈ പ്രദേ ശത്തേക്ക്‌, എത്തിച്ചിരുന്നത്‌ ഈ വാഴക്കതോടിലൂടെ വ ലിയ കെട്ടുവള്ളത്തിലായി രുന്നു. കൊച്ചി, കൊടുങ്ങ ല്ലൂർ കോട്ടപ്പുറം, ഇരിങ്ങാല ക്കുട, തൃശൂർ തുടങ്ങി വട ക്കൻ മലബാറിൽ നിന്നു മൊക്കെ കനോലികനാലു മായി ബന്ധിപ്പിക്കുന്ന തോ ടു കൾ ഉണ്ടായിരുന്നു. ക നോലി കനാലിലൂടെ കൊ ണ്ട്‌ വന്ന്‌ വിവിധ സ്ഥലങ്ങ ളിലേക്ക്‌ ചരക്കുകൾ വഞ്ചി കളിലും കെട്ടുവള്ളങ്ങളിലു മായി എത്തിക്കുന്നത്‌ പതി വായിരുന്നു. ഈ വഴക്കത്തോട്‌ കട ന്ന് പോവുന്നത്‌ പള്ളിയുടെ വടക്ക്‌ ഭാഗത്ത്‌ കുടിയാണ്‌ ആയത്‌ കൊണ്ട്‌ തന്നെ വാഴക്കതോടിന്റെ തോട്‌ എ ടുത്ത്‌ തോട്ടുങ്ങൽ എന്നും പണ്ഡി തൻമാരുടെ തീരുമാന പ്രകാരം മുഹിയദ്ദീൻ എന്നും ചേർത്തു കൊണ്ട്‌ പള്ളിക്ക്‌ പേരിട്ടു. ഇതാണ്‌ ഈ പള്ളി ക്ക്‌ പെരിഞ്ഞനം തോട്ടു ങ്ങൽ മുഹിയു ദ്ദിൻ ജുമാ മസ്‌ ജിദ്‌ എന്ന പേര്‌ വന്നത്‌.

എന്നാ ൽ കപ്പൽ പള്ളി എന്ന്‌ പേര്‌ വരാൻ കാരണം പള്ളി ക്ക്‌സ്ഥലം നൽകിയമതില കത്ത് വീട്ടിൽ അടിമ എന്ന അദ്ദ ഹത്തിന്റെ മുൻ തലമുറയിലു ള്ള അഹമ്മദ്‌ എന്നയാൾക്ക്‌ വിദേശത്ത്‌ നിന്നും കേരള ത്തിലേക്ക്‌ ചരക്ക്‌ കൊണ്ടവ രുവാൻ കപ്പലുണ്ടായിരുന്നു അത്‌ കൊണ്ടാണ്‌ ഈകുടും ബത്തെ കപ്പൽക്കാർ എന്ന്‌ വിളിച്ച്‌ പോനിരുന്നത്‌ ഈ കൂടുംബത്തിലെ അടിമയെ കപ്പൽ അടിമഎന്നാണ്‌ വിളി ച്ചിരുന്നത്‌. പള്ളിക്ക്‌ സ്ഥലം കൊടു ത്തത്‌ കൊണ്ട്‌ കപ്പൽ പള്ളി എന്ന പേരും ജനം വിളി ക്കാൻ തുടങ്ങി.

വി.വി. അബ്ദുല്ല സാഹിബ്, പെരിഞ്ഞനം തോട്ടുങ്ങൽ മു ഹിയുദ്ദിൻ ജുമാ മസ്ജി്‌ദ് ഉൽഘാടന സുവനീർ 2002,

ചന്ദ്രിക ദിനപത്രം, കൊച്ചിൻ എഡിഷൻ ,25 ഏപ്രിൽ 2021