ഇറാഖിലെ കൂഫയിൽ നിന്നെത്തിയ അലി അൽ കൂഫി എന്ന പുണ്യ പുരുഷൻറെ അന്ത്യവിശ്രമ സ്ഥലമാണ് പെരിങ്ങത്തൂർ മഖാം എന്ന പേരിൽ അറിയപ്പെടുന്നത്. ഏകദേശം 1300 വർഷം മുന്പാണ് അലി അൽ കൂഫി പെരിങ്ങത്തൂരിൽ എത്തിയത് എന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ പെരിങ്ങളം പഞ്ചായത്തിലാണ് മഖാം സ്ഥിതി ചെയ്യുന്നത്. ഉദ്ദേശം AD 824 ലാണ് കൂഫയിൽ നിന്ന് അദ്ദേഹം ഇവിടെ എത്തിയത്.ആദ്യം ധർമ്മടത്ത് എത്തിയ സംഘത്തിൽ നിന്ന് കുറച്ച് പേർ മയ്യഴിയിലേക്ക് വരികയും തുടർന്ന് അലിയ്യുൽ കൂഫിയും ചിലരും പെരിങ്ങത്തൂരിൽ എത്തുകയുമായിരുന്നു. അദ്ദേഹവും ചങ്ങാതിമാരും കനക മലയിൽ കൃഷിയും പ്രാർത്ഥനയുമായി കഴിഞ്ഞു കൂടുമ്പോൾ പറയ സമുദായക്കാർ എല്ലാ ഒത്താശയും നൽകി. പറയ വിഭാഗക്കാരായിരുന്നു കനക മലയിൽ അധിവസിച്ചിരുന്നത്. അവരുടെ കുല മൂപ്പനായ പാക്കനാരും അദ്ദേഹവും ഉറ്റമിത്രങ്ങളായി മാറി. അവരുടെ അറിവുകൾ പരസ്പരം കൈമാറി. ഇതിനിടയിൽ നാട്ടിലെ സമ്പന്ന കച്ചവട വിഭാഗമായ "രാവാരി"കളിൽ പെട്ട മൂപ്പൻ്റെ മകളുടെ മാറാരോഗം അലിയ്യുൽ കൂഫി ചികിൽസിച്ച് സുഖപ്പെടുത്തി.ഇതോടെ അദ്ദേഹത്തെ പുണ്യപുരുഷനായി കരുതുന്നവരുടെ എണ്ണം വർധിക്കുകയും അദ്ദേഹത്തിൻ്റെ ജനസമ്മതിയിൽ ആകൃഷ്ടരായ ജനങ്ങൾ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു."രാവാരി"കളും " പറയൻ " സമുദായക്കാരുമാണ് ഇങ്ങിനെ കൂട്ടത്തോടെ മതം മാറിയത്. ചരിത്ര ഗവേഷകനായ ഡോ: പുത്തൂർ മുസ്തഫയുടെ "അലിയ്യുൽ കൂഫിയും പെരിങ്ങത്തൂരും " എന്ന കൃതി അണിയറയിൽ ഒരുങ്ങുന്നു.




"https://ml.wikipedia.org/w/index.php?title=പെരിങ്ങത്തൂർ_മഖാം&oldid=3899156" എന്ന താളിൽനിന്ന് ശേഖരിച്ചത്