സ്വയരക്ഷയ്ക്കായി വ്യക്തികളും സംഘർഷമേഖലകളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സേനാവിഭാഗങ്ങളും ഉപയോഗിച്ചുവരുന്ന രാസ സംയുക്തമാണ് പെപ്പർ സ്‌പ്രേ. പെപ്പർ സ്‌പ്രേയിലടങ്ങിയിരിക്കുന്ന ഒലിയോ റെസീൻ വിഭാഗത്തിൽപ്പെടുന്ന രാസ വാതകം മുന്നിലുള്ളവരെ സ്വയം പ്രതിരോധത്തിലാക്കുന്നു. [1][2]രൂക്ഷമായ കണ്ണെരിച്ചിൽ, കണ്ണീർ പ്രവാഹം, വേദന, താത്കാലികമായ അന്ധത, കടുത്ത ചുമ, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് ഇത് പ്രയോഗിച്ചാലുണ്ടാവുക. പെപ്പർ സ്‌പ്രേ സാധാരണഗതിയിൽ മാരകമല്ലെങ്കിലും അപൂർവമായി ഇതിന്റെ പ്രയോഗത്തെത്തുടർന്നുള്ള ആഘാതത്തിൽ മരണം സംഭവിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

ഘടകങ്ങൾ

തിരുത്തുക

മുളകുവർഗ സസ്യങ്ങളുടെ ഫലങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കാപ്‌സെയ്‌സിൻ എന്ന രാസവസ്തുവാണ് പെപ്പർസ്‌പ്രേയുടെ മുഖ്യഘടകം. കുരുമുളകും ഇതിന്റെ ഉത്പാദനത്തിന് ആവശ്യമാണ്.

സാധാരണഗതിയിൽ അര മണിക്കൂർ മുതൽ നാലഞ്ചു മണിക്കൂർ വരെ ഇതിന്റെ ഫലം നീളാം. തുടർച്ചയായി കണ്ണിലേക്ക് പ്രയോഗിച്ചാൽ അത് കാഴ്ച തകരാറിലാക്കാനും സാധ്യതയുണ്ട്.

വിവിധ രാജ്യങ്ങളിലെ ഉപയോഗം

തിരുത്തുക
  • ഇന്ത്യയിൽ : 2014 ൽ പാർലമെന്റ് സമ്മേളനത്തിനിടെ ആന്ധ്രാ പ്രദേശ് എം.പി രാജഗോപാലിനെ, പെപ്പർ സ്പ്രേ പ്രയോഗത്തെത്തുടർന്ന് സ്പീക്കർ സസ്പെന്റ് ചെയ്തിരുന്നു.
  1. "Bear Spray Vs. Dogs: How Effective Is It?". Tbotech.com. 2013-02-15. Retrieved 2011-12-02.
  2. "Pepper Spray". Llrmi.com. Archived from the original on 2015-06-23. Retrieved 2013-02-15.
 
സ്വീഡിഷ് പോലീസ് കലാപകാരികൾക്കെതിരേ പെപ്പർ സ്പ്രേ പ്രയോഗികാറുണ്ട് .

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പെപ്പർ_സ്പ്രേ&oldid=3798452" എന്ന താളിൽനിന്ന് ശേഖരിച്ചത്