പെട്രോവ് പ്രതിരോധം
ചെസ്സിലെ ഒരു പ്രാരംഭനീക്കമാണ് പെട്രോവ് പ്രതിരോധം. ഇത് പെട്രോഫ് പ്രതിരോധമെന്നും റഷ്യൻ ഗെയിമെന്നും അറിയപ്പെടുന്നു. ഇതിലെ നീക്കങ്ങളുടെ ക്രമം താഴെ കൊടുത്തിരിക്കുന്ന വിധമാണ്:
നീക്കങ്ങൾ | 1.e4 e5 2.Nf3 Nf6 |
---|---|
ECO | C42–C43 |
Named after | Alexander Petrov |
Parent | Open Game |
Synonym(s) | Petroff's Defence Russian Game |
Chessgames.com opening explorer |
പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യത്തിൽ, റഷ്യൻ കളിക്കാരനായ അലക്സാണ്ടർ പെട്രോവ് ആണ് ഈ നീക്കം പ്രചാരത്തിൽ കൊണ്ട് വന്നത്. റഷ്യൻ മാസ്റ്റർമാരായ പെട്രോവ്, കാൾ ജെയ്നിഷ് എന്നിവരുടെ ആദ്യകാല പഠനങ്ങൾക്കുള്ള അംഗീകാരമായി, ഈ ഓപ്പണിംഗിനെ ചില രാജ്യങ്ങളിൽ റഷ്യൻ ഗെയിം എന്ന് വിളിക്കുന്നു.
e4 - e5 നീക്കങ്ങൾക്കുശേഷം വെള്ള Nf3 എന്ന നീക്കത്തോടെ കളി തുടരുമ്പോൾ അതിനെതിരെ കറുപ്പ് Nf6 എന്ന നീക്കം കൊണ്ട് പ്രതിരോധിക്കുന്നു. സമനില ഉളവാക്കുന്ന ഓപ്പണിങ്ങാണെന്ന പ്രശസ്തി പെട്രോവിനുണ്ടെങ്കിലും ഇത് ഇരുപക്ഷത്തിനും ആക്രമണത്തിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ഇതിലെ ചില ഓപ്പണിങ്ങ് ലൈനുകൾ വളരെ സൂക്ഷ്മങ്ങളാണ്.