ഗോബൈഡേ കുടുംബത്തിൽപ്പെട്ട ഒരു ശുദ്ധജലമത്സ്യമാണ് പൂളാൻ(Tank goby). (ശാസ്ത്രീയനാമം: Glossogobius giuris).തവിട്ടുനിറത്തിലുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെറിയ കുത്തുകൾ കാണപ്പെടുന്നു. ശരാശരി 40 സെന്റിമീറ്റർ മുതൽ 50 സെന്റീമീറ്റർ വരെ ഇവ നീളം വരുന്നു[1]. മദ്ധ്യരേഖാപ്രദേശങ്ങളിലെ ശുദ്ധജലത്തിൽ ഇവ വസിക്കുന്നു. ഇന്ത്യ തുടങ്ങി ആസ്ത്രേലിയ വരെയുള്ള രാജ്യങ്ങളിലായി ഈ മത്സ്യം വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. മുട്ടയിട്ടശേഷം ആൺമത്സ്യവും പെൺമത്സ്യവും കാവലായി നിൽക്കുന്നു. ചെറിയ മത്സ്യങ്ങളും അകശേരുകികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.

വായപൊട്ടൻ
Tank goby
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
G. giuris
Binomial name
Glossogobius giuris
(Hamilton, 1822)
പൂളാൻ മത്സ്യത്തിന്റെ 1927ൽ വരച്ച ഒരു രേഖാചിത്രം

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൂളാൻ&oldid=2490144" എന്ന താളിൽനിന്ന് ശേഖരിച്ചത്