പൂപറിക്കാൻ പോരുമോ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചെറിയ കുട്ടികൾ കളിക്കുന്ന ഒരു നാടൻ കളിയാണ് പൂപറിക്കാൻ പോരുമോ. 1980-കൾ വരെ കൊച്ചി മേഖലയിൽ ഈ കളി സ്കൂളുകളിലും മറ്റും നിലവിലുണ്ടായിരുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ കളി നിലവിലുണ്ട്. കൂടുതലും പെൺകുട്ടികളാണ് ഈ കളിയിൽ പങ്കെടുക്കുന്നത്[അവലംബം ആവശ്യമാണ്].
വിശദാംശങ്ങൾ
തിരുത്തുകകുട്ടികൾ കൈകോർത്തുപിടിച്ച് അഭിമുഖം നിൽക്കുന്ന രണ്ടു സംഘങ്ങളായി തിരിഞ്ഞ് പാട്ടുപാടിക്കൊണ്ടാണ് കളിക്കുന്നത്. ഓരു സംഘം പാടുമ്പോൾ അവർ മുന്നോട്ടു നടക്കുകയും മറു സംഘം പിന്നോട്ടു നടക്കുകയും ചെയ്യും. ഇതിനു മറുപടിയായി മറ്റേ സംഘം പാടുമ്പോൾ അവർ മുന്നോട്ടു നടക്കും. ആദ്യ സംഘം അപ്പോൾ പിന്നോട്ട് മാറും[അവലംബം ആവശ്യമാണ്].
"പൂപറിക്കാൻ പോരുമോ പോരുമോ ആ(അ)തി രാവിലെ?" എന്നാണ് ആദ്യ വരി. ഇത് ഒരു സംഘം പാടും.
"ആരെ നിങ്ങൾക്കാവശ്യം ആവശ്യം ആതി രാവിലെ." എന്നാണ് മറുപടി.
"(ആളുടെ പേര്)-നെ ഞങ്ങൾക്കാവശ്യം ആവശ്യം ആതി രാവിലെ." എന്ന് മറുപടി.
"കൊണ്ടുപോണത് കാണട്ടെ കാണട്ടെ ആതി രാവിലെ." എന്ന് തിരികെ വെല്ലുവിളി.
ഇതോടെ പേരെടുത്തുപറഞ്ഞ ആളിനെ രണ്ടു സംഘങ്ങളും ഓരോ കയ്യിലും പിടികൂടി താളത്തിൽ വലിക്കാൻ തുടങ്ങും (അങ്ങോട്ടൊന്നു വലിക്കുമ്പോൾ ഇവിടെനിന്നു അയഞ്ഞുകൊടുക്കുകയും വീണ്ടും ഇങ്ങോട്ടു വലിക്കുകയും ചെയ്യുന്ന തരത്തിൽ). അവസാനം ഒരു സംഘം ആളെ സ്വന്തമാക്കുന്നതോടുകൂടി കളി അവസാനിക്കും[അവലംബം ആവശ്യമാണ്].
വരികളിലെ വ്യത്യാസങ്ങൾ
തിരുത്തുകആതി രാവിലെ എന്നത് അതിരാവിലെ[1] (വെളുപ്പാൻ കാലത്ത്) എന്ന് നീട്ടിപ്പാടുന്നതാണ്. ഇത് ചിലയിടങ്ങളിൽ അമ്പടി രാവിലെ എന്നും ചിലപ്പോൾ പടി രാവിലെ എന്നും പാടാറുണ്ട്[അവലംബം ആവശ്യമാണ്].
സംസ്കാരത്തിൽ
തിരുത്തുകകണ്ണകി എന്ന ചലച്ചിത്രത്തിൽ കൈതപ്രം രചിച്ച ഒരു ഗാനത്തിൽ "പൂപറിക്കാൻ പോരുമോ പോരുമോ" എന്ന വരികളുണ്ട്[2]
അവലംബം
തിരുത്തുക- ↑ ആദി. "അന്ത്യപ്രവചനം". ചെറുകഥ. ബി ലൈവ്. Retrieved 14 മാർച്ച് 2013.
"പൂ പറിക്കാൻ പോരുവിൻ പോരുവിൻ അതി രാവിലെ." "ആരെ നിങ്ങൾക്കാവശ്യം ആവശ്യം അതിരാവിലെ?" "കുഞ്ഞൂഞ്ഞിനെ ഞങ്ങൾക്കാവശ്യം ആവശ്യം അതിരാവിലെ" "കുഞ്ഞൂഞ്ഞിനെ ഇവിടെത്തിക്കാൻ ആരാ പോവ്വാ?" "ഞാൻ പൂവാം." മറിയക്കുട്ടി പറഞ്ഞു.
[പ്രവർത്തിക്കാത്ത കണ്ണി] - ↑ "പൂപറിക്കാൻ (കണ്ണകി)". മലയാളസംഗീതം, മലയാളം മൂവി എൻസൈക്ലോപീഡിയ. Retrieved 14 മാർച്ച് 2013.