പൂച്ചാക്കൽ ഷാഹുൽ ഹമീദ്

നാടകഗാനരചയിതാവ്

മലയാളത്തിലെ ഒരു നാടകഗാനരചയിതാവാണ് പൂച്ചാക്കൽ ഷാഹുൽ. കവി, കഥാകാരൻ, സാഹിത്യസാംസ്കാരികനായകകൻ എന്നീനിലകളിലും അറിയപ്പെടുന്നു.[1]

പൂച്ചാക്കൽ ഷാഹുൽ
ജനനം (1941-10-31) ഒക്ടോബർ 31, 1941  (83 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽഗാനരചയിതാവ്, സാഹിത്യകാരൻ
സജീവ കാലം1966മുതൽ
അറിയപ്പെടുന്നത്കവി, കഥാകാരൻ, സാഹിത്യസാംസ്കാരികനായകകൻ

ജീവിതരേഖ

തിരുത്തുക

ആലപ്പുഴജില്ലയിലെ ചേർത്തലത്താലൂക്കിൽപ്പെട്ട പൂച്ചാക്കൽ ഗ്രാമത്തിൽ, കെ. അബു ഹനീഫയുടേയും കെ.എം. ആത്തിക്കാബീവിയുടേയും മകനായി 1941 ഒക്ടോബറിൽ ജനിച്ചു. 1957ൽ പൂച്ചാക്കൽ യംഗ് മെൻസ് വായനശാലയിലെ കിരണം മാസികയിലൂടെ സാഹിത്യരംഗത്തു പ്രവേശിച്ചു.[1]

തേർവട്ടം എൽ.പി. സ്കൂൾ, തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ. ഹൈസ്കൂൾ കോട്ടയം, സി.എം.എസ്. കോളേജ്, മട്ടാഞ്ചേരി ടി.ഡി.ബി.ടി.എസ്., മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളത്തിൽ ബിരുദാനന്തരബിരുദവും ബി.എഡുംനേടി.

1962-ൽ ഇടക്കൊച്ചി ഫിഷറീസ് സ്കൂളിൽ ലീവ് റിസർവ് പ്രൈമറി അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.[1] 35വർഷത്തോളം അദ്ധ്യാപകവൃത്തിയിൽത്തുടർന്നു. 1997ലാണു ജോലിയിൽനിന്നു വിരമിച്ചത്.

1966ൽ, കേരളനാദം പത്രം സംഘടിപ്പിച്ച കഥാമത്സരത്തിൽ കൈക്കൂലി എന്ന കഥയ്ക്ക്, ഒന്നാംസ്ഥാനം ലഭിച്ചു.

നാന്നൂറോളം നാടകങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.[2] ഒപ്പം, നാലു ചലച്ചിത്രങ്ങൾ, ചില കാസറ്റുകൾ, ലളിതഗാനങ്ങൾ എന്നിവയ്ക്കായും ഗാനങ്ങൾ രചിച്ചു.[1] 1972-ൽ അഴിമുഖം എന്ന ചലച്ചിത്രത്തിനുവേണ്ടി ബാബുരാജിൻറെ സംഗീതസംവിധാനത്തിൽ ഗാനരചന നിർവ്വഹിച്ചുകൊണ്ടാണ്, ചലച്ചിത്രരംഗത്തു പ്രവേശിച്ചത്.[3] അദ്ധ്യാപനജോലിയുപേക്ഷിച്ച്, മദ്രാസിൽ താമസിച്ചു ഗാനരചന നിർവഹിക്കാനുള്ള വൈമുഖ്യംമൂലമാണ്, കൂടുതൽ ചലച്ചിത്രങ്ങൾക്കായി ഗാനങ്ങളൊരുക്കാൻ അദ്ദേഹത്തിനുകഴിയാതെപോയത്.[4]

പി.എ. മറിയംബീവിയാണ് ഭാര്യ. റസൽ ഷാഹുൽ, ഷിജി മോൾ, റാഫി ഷാഹുൽ, സറീന എന്നിവർ മക്കൾ.

  • നിവേദ്യം (നോവൽ)
  • ആത്മാവിന്റെ സ്വകാര്യങ്ങൾ (കഥകൾ)
  • മൊഴി (കവിതകൾ)
  • തേനും വയമ്പും (കവിതകൾ)
  • മഞ്ചലേറ്റിയ ഗീതങ്ങൾ(നാടകഗാന സ്മരണകൾ)

പുരസ്കാരങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 "പൂച്ചാക്കൽ ഷാഹുൽ ഹമീദ്". മലയാളസംഗീതം.ഇൻഫോ. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "ജാഡയില്ലാത്തതിനാലാണ്, പൂച്ചാക്കൽ ഷാഹുലിന് അംഗീകാരങ്ങൾലഭിക്കാതെപോയത്: പി.എസ്.ശ്രീധരൻപിള്ള". മലയാളമനോരമ. Retrieved 2021 മാർച്ച് 06. {{cite news}}: Check date values in: |accessdate= (help)
  3. "പൂച്ചാക്കൽ ഷാഹുൽ ഹമീദ്". എം.ത്രീ.ഡി.ബി. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. [പാട്ടോർമകൾ നിറയും അക്ഷരസ്‌മാരകം "പാട്ടോർമകൾ നിറയും അക്ഷരസ്‌മാരകം"]. ദേശാഭിമാനി. Retrieved Sunday May 3, 2020. {{cite news}}: Check |url= value (help); Check date values in: |accessdate= (help); Text "https://www.deshabhimani.com/news/kerala/news-alappuzhakerala-03-05-2020/869362" ignored (help)
  5. "കേരളസംഗീതനാടകഅക്കാദമി പുരസ്കാരങ്ങൾ". കേരള സംഗീതനാടക അക്കാദമി. Archived from the original on 2013-08-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= (help)
  6. "രമേഷ് നാരായണനും കാവാലം ശ്രീകുമാറിനും സംഗീതനാടകഅക്കാദമി അവാർഡ്". മാധ്യമം. 2012 ജനുവരി 11. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പൂച്ചാക്കൽ_ഷാഹുൽ_ഹമീദ്&oldid=3970489" എന്ന താളിൽനിന്ന് ശേഖരിച്ചത്