പുവാ റാക്കോവ്സ്കി

പ്രൊഫഷണൽ അധ്യാപികയും സയണിസ്റ്റ് ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് നേതാവുമായിരുന്നു

പ്രൊഫഷണൽ അധ്യാപികയും സയണിസ്റ്റ് ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് നേതാവുമായിരുന്നു പുവാ റാക്കോവ്സ്കി (1865–1955). യഹൂദ സ്ത്രീകളുടെ ഉന്നമനത്തിനായി അവർ പ്രവർത്തിച്ചു. [1][2][3][4]

Puah Rakovsky
ജനനം(1865-07-03)3 ജൂലൈ 1865
മരണംമേയ് 13, 1955(1955-05-13) (പ്രായം 89)
ദേശീയതIsrael
അറിയപ്പെടുന്നത്Feminism

ആദ്യകാലജീവിതം

തിരുത്തുക

പരമ്പരാഗതവും സമ്പന്നവുമായ ഒരു ജൂത കുടുംബത്തിലാണ് പോളണ്ടിലെ ബിയാലിസ്റ്റോക്കിൽ 1865 ജൂലൈ 3 ന് റാക്കോവ്സ്കി ജനിച്ചത്. അവരുടെ അച്ഛൻ മെനഹേം മെൻഡൽ പരിശീലനം ലഭിച്ച റബ്ബിയായിരുന്നു. കമ്മീഷൻ ഏജന്റായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് റാക്കോവ്സ്കി ജനിക്കുമ്പോൾ പതിനേഴു വയസ്സും അമ്മയ്ക്ക് പതിനഞ്ച് വയസ്സുമായിരുന്നു. മാതാപിതാക്കളുടെ ഏറ്റവും മൂത്ത കുട്ടിയായ അവർക്ക് പതിനാല് സഹോദരങ്ങളുണ്ടായിരുന്നു.[1][2]

റാക്കോവ്സ്കി 1889-ൽ അദ്ധ്യാപനം ആരംഭിച്ചു. പോളണ്ടിലെ ലോംസയിലുള്ള പെൺകുട്ടികളുടെ ഒരു സ്കൂളിൽ അവൾ ഹീബ്രു പഠിപ്പിച്ചു. 1891-ൽ വാർസോയിലെ ഒരു ജൂത പെൺകുട്ടികളുടെ സ്കൂളിൽ അധ്യാപികയായും ഡയറക്ടറായും ജോലി ചെയ്തു. 1893-ൽ അവൾ പെൺകുട്ടികൾക്കായി ഒരു സ്കൂൾ തുറന്നു. അവിടെ വിദ്യാർത്ഥിനികളെ ഹീബ്രു, ജൂത ഭാഷകൾ പഠിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധം വരെ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ദേശീയ പ്രാധാന്യമുള്ളതായിരുന്നു.[3][1]

വാർസോയിൽ, റാക്കോവ്സ്കി സയണിസ്റ്റ് സമൂഹത്തിന്റെ സജീവ അംഗമായി. സമൂഹത്തിലെ അവരുടെ പ്രവർത്തനങ്ങളിൽ പോലും അവൾ സ്ത്രീകളിലും അവരുടെ ഉന്നമനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ വിപുലമായ പ്രവർത്തനവും വോക്കൽ ആക്ടിവിസവും അവളെ രാജ്യത്തെ ഒരു ജനപ്രിയ വ്യക്തിത്വത്തിലേക്ക് നയിച്ചു.[1]

1920-ൽ, റാക്കോവ്സ്കി വാർസോയിൽ ജൂത വിമൻസ് അസോസിയേഷൻ (YFA) സ്ഥാപിച്ചു. അത് സയണിസത്തിനും ഫെമിനിസ്റ്റിനുമുള്ള ഒരു ദേശീയ സംഘടനയായി അറിയപ്പെട്ടു.[4] യഹൂദ സ്ത്രീകൾക്ക് മതേതരവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകുന്നതിനും അവരെ സ്വതന്ത്രരായിരിക്കാൻ സജ്ജരാക്കുന്നതിനുമായി അസോസിയേഷൻ പ്രവർത്തിച്ചു.[1]

സ്വകാര്യ ജീവിതം

തിരുത്തുക

റാക്കോവ്സ്കി നാല് തവണ വിവാഹം കഴിച്ചു, മൂന്ന് മക്കളുണ്ടായിരുന്നു - രണ്ട് പെൺമക്കളും ഒരു മകനും. 1935 ൽ അവർ ഇസ്രായേലിലേക്ക് മാറി.[3][1]

  1. 1.0 1.1 1.2 1.3 1.4 1.5 "PUAHRAKOVSKY 1865 – 1955". Retrieved 28 November 2019.
  2. 2.0 2.1 "Biography - Puah Rakovsky". Retrieved 28 November 2019.
  3. 3.0 3.1 3.2 "Jews in Eastern Europe". Retrieved 28 November 2019.
  4. 4.0 4.1 My life as a radical Jewish woman : memoirs of a Zionist feminist in Poland. Indiana University Press. ISBN 978-0-253-21564-2. Archived from the original on 2019-12-16. Retrieved 28 November 2019. {{cite book}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പുവാ_റാക്കോവ്സ്കി&oldid=4084625" എന്ന താളിൽനിന്ന് ശേഖരിച്ചത്