കേരളത്തിൽ കാണപ്പെടുന്ന ഒരു ഭക്ഷ്യവിഭവമാണ് പുഴുക്ക്. പൂളപ്പുഴുക്ക്(കപ്പപ്പുഴുക്ക്), കായപ്പുഴുക്ക്, കാവത്ത്പ്പുഴുക്ക് എന്നിങ്ങനെ വിവിധ തരം പുഴുക്കുകൾ ഉണ്ട്. പ്രഭാതഭക്ഷണമായും വൈകുന്നേരങ്ങളിലെ ലഘുഭക്ഷണമായും പുഴുക്ക് ഉപയോഗിക്കുന്നു. പൂള(കപ്പ), കായ എന്നിവയുടെ കൂടെ ചെറുപയറും കടലയും ചേർത്ത് വിവിധ തരം പുഴുക്കുകൾ ഉണ്ടാക്കാറുണ്ട്.

പൂളയും(കപ്പ), ചെറുപയറും ചേർത്ത പുഴുക്ക്

തിരുത്തുക
 

ചേരുവകൾ

തിരുത്തുക

പൂള(കപ്പ), ചെറുപയർ, മഞ്ഞൾപൊടി, തേങ്ങ ചിരകിയത്, കാന്താരിമുളക്, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില‌ എന്നിവയാണ് പ്രധാന ചേരുവകൾ.

തയ്യാറാക്കുന്ന വിധം

തിരുത്തുക

പൂള(കപ്പ)യും ചെറുപയറും വെവ്വേറെ വേവിച്ചെടുക്കുക. രണ്ടും ഒന്നിച്ചു ചേർത്ത് മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളം ചേർത്ത് വേവിച്ചെടുക്കുക. തേങ്ങ ചിരകിയതും കാന്താരിമുളക് ഉടച്ചതും ജീരകവും ചെറിയ ഉള്ളിയും കൂടി ചതച്ചെടുത്ത് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനം കറിവേപ്പില ചേർത്ത് ഇളക്കുക. പൂള(കപ്പ)യും ചെറുപയറും മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളം മാത്രം ചേർത്ത് (തേങ്ങ ചേർക്കാതെ) നന്നായി വേവിച്ച് ചേർത്ത് ഇളക്കി യോജിപ്പിച്ച് പുഴുക്ക് ഉണ്ടാക്കാറുണ്ട്.

പൂളയും(കപ്പ), കടലയും ചേർത്ത പുഴുക്ക്

തിരുത്തുക

ചേരുവകൾ

തിരുത്തുക
  • പൂള(കപ്പ).
  • കടല
  • മഞ്ഞൾപൊടി
  • മല്ലിപൊടി
  • തേങ്ങ
  • വറ്റൽമുളക്
  • ചെറിയ ഉള്ളി.
  • വെളിച്ചെണ്ണ
  • കടുക്
  • കറിവേപ്പില‌

തയ്യാറാക്കുന്ന വിധം

തിരുത്തുക

പൂള(കപ്പ)യും കടലയും വെവ്വേറെ വേവിച്ചെടുക്കുക. രണ്ടും ഒന്നിച്ചു ചേർത്ത് മഞ്ഞൾപ്പൊടിയും * മല്ലിപൊടിയും ഉപ്പും വെള്ളം ചേർത്ത് വേവിച്ചെടുക്കുക. വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് തേങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്, വറ്റൽമുളക്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും കൂടി ചേർക്കുക. നന്നായി മൂത്ത് വരുമ്പോൾ വേവിച്ചു വച്ചതിലേക്ക് ചേർക്കുക. അവസാനം കറിവേപ്പില ചേർത്ത് നന്നായി ഇളക്കുക.

കായയും, ചെറുപയറും ചേർത്ത പുഴുക്ക്

തിരുത്തുക

ചേരുവകൾ

തിരുത്തുക
  • കായ.
  • ചെറുപയർ.
  • മഞ്ഞൾപൊടി
  • തേങ്ങ ചിരകിയത്
  • കാന്താരിമുളക്
  • ജീരകം
  • ചെറിയ ഉള്ളി.
  • കറിവേപ്പില‌

തയ്യാറാക്കുന്ന വിധം

തിരുത്തുക

കായയും ചെറുപയറും വെവ്വേറെ വേവിച്ചെടുക്കുക. രണ്ടും ഒന്നിച്ചു ചേർത്ത് മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളം ചേർത്ത് വേവിച്ചെടുക്കുക. തേങ്ങ ചിരകിയതും കാന്താരിമുളക് ഉടച്ചതും ജീരകുവും ചെറിയ ഉള്ളിയും കൂടി ചതച്ചെടുത്ത് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനം കറിവേപ്പില ചേർത്ത് ഇളക്കുക. കായയും ചെറുപയറും മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളം മാത്രം ചേർത്ത് (തേങ്ങ ചേർക്കാതെ) നന്നായി വേവിച്ച് ചേർത്ത് ഇളക്കി യോജിപ്പിച്ച് പുഴുക്ക് ഉണ്ടാക്കാറുണ്ട്.

കായയും, കടലയും ചേർത്ത പുഴുക്ക്

തിരുത്തുക

ചേരുവകൾ

തിരുത്തുക
  • കായ.
  • കടല
  • മഞ്ഞൾപൊടി
  • മല്ലിപൊടി
  • തേങ്ങ
  • വറ്റൽമുളക്
  • ചെറിയ ഉള്ളി.
  • വെളിച്ചെണ്ണ
  • കടുക്
  • കറിവേപ്പില‌

തയ്യാറാക്കുന്ന വിധം

തിരുത്തുക

പൂള(കപ്പ)യും കടലയും വെവ്വേറെ വേവിച്ചെടുക്കുക. രണ്ടും ഒന്നിച്ചു ചേർത്ത് മഞ്ഞൾപ്പൊടിയും * മല്ലിപൊടിയും ഉപ്പും വെള്ളം ചേർത്ത് വേവിച്ചെടുക്കുക. വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് തേങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്, വറ്റൽമുളക്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും കൂടി ചേർക്കുക. നന്നായി മൂത്ത് വരുമ്പോൾ വേവിച്ചു വച്ചതിലേക്ക് ചേർക്കുക. അവസാനം കറിവേപ്പില ചേർത്ത് നന്നായി ഇളക്കുക.

 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ പാചകപുസ്തകം:പുഴുക്ക് എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=പുഴുക്ക്&oldid=3421531" എന്ന താളിൽനിന്ന് ശേഖരിച്ചത്