ഇന്ത്യൻ തീരങ്ങളിൽ പ്രത്യേകിച്ച് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കണ്ടുവരുന്ന അയല വിഭാഗത്തിൽ പെടുന്ന ഒരു തരം മത്സ്യമാണ് പുള്ളി അയല. സ്കാംബ്രിഡേ (Scombridae) കുടുംബത്തിൽ ഉൾപ്പെടുന്നു. പുള്ളിത്തിരിയാൻ എന്നും പേരുണ്ട്. ഇംഗ്ളീഷ്: Indian chub mackerel; ശാസ്ത്രനാമം: Scomber indicus.[1]

പുള്ളി അയല
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Scombriformes
Family: Scombridae
Genus: Scomber
Species:
S. indicus
Binomial name
Scomber indicus
Abdussamad, Sukumaran & Ratheesh in Abdussamad et al., 2016

അയലപ്പാരയുമായി സാമ്യമുള്ള കറുത്ത പുള്ളികളും ഉരുണ്ട ആകൃതിയുമുള്ള ഈ മീനിന് അയലവർഗത്തിലുള്ള മറ്റു മീനുകളിൽനിന്നു ജനിതകമായും രൂപഘടനയിലും വ്യത്യാസമുണ്ട്.

മറ്റു വിവരങ്ങൾ

തിരുത്തുക

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (CMFRI) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മീനിനെ കണ്ടെത്തി ഇന്ത്യൻ ചബ് മാക്കറൽ (Indian chub mackerel) എന്ന് പൊതു നാമകരണം ചെയ്തത്. 2015 -16 വർഷത്തിൽ ഗുജറാത്ത് തീരത്താണ് ഇവയെ ആദ്യമായി കാണുന്നത്. തുടർന്ന് ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുവരെ ഇവയെ കണെ്ടത്തുകയുണ്ടായി. എറണാകുളം, ആലപ്പുഴ, കൊല്ലം, വിഴിഞ്ഞം, കോഴിക്കോട് തീരങ്ങളിലാണ് ഈ മീൻ കൂടുതലും കണ്ടെത്തിയത്.

ഒമ്പതു മുതൽ 21 സെന്റി മീറ്റർ വരെ വലിപ്പത്തിലുള്ള പ്രായപൂർത്തിയാകാത്ത മത്സ്യങ്ങളെയാണ് ഈ വർഷം കേരളത്തിന്റെ വിവിധ തീരങ്ങളിൽനിന്നു പിടിച്ചിട്ടുള്ളത്.[2]

  1. New species of mackerel identified off Kerala coast : ഇന്ത്യൻ എക്സ്‌പ്രസ് വെബ് താളിൽ നിന്ന് ആർക്കൈവ് ചെയ്ത് സൂക്ഷിച്ചത്
  2. മത്തി കടലൊഴിഞ്ഞപ്പോൾ അയല പുതിയൊരിനം കൂടി : മാതൃഭൂമി ദിനപ്പത്രം Archived 2016-11-10 at the Wayback Machine.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുള്ളി_അയല&oldid=3968823" എന്ന താളിൽനിന്ന് ശേഖരിച്ചത്