കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടിലെ ഒരു പ്രദേശമാണ് പുളിയറ. തിരുനെൽവേലി ജില്ലയിലുള്ള പുളിയറയ്ക്ക് ഏറ്റവും അടുത്തുള്ള പട്ടണം ചെങ്കോട്ടയാണ്. മുൻപ് തിരുവിതാംകൂറിന്റെ ഭായമായിരുന്ന ഇവിടം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണത്തെത്തുടർന്ന് തമിഴ്‌നാട്ടിലായി. ദേശീയ പാത 744ഉം കൊല്ലം ചെങ്കോട്ട റെയിൽ‌പാതയും ഇതുവഴി കടന്ന് പോകുന്നു. ആര്യങ്കാവ് ചുരമിറങ്ങി വന്ന് പുളിയറയിലെത്തുമ്പോൾ ഭൂപ്രകൃതിക്ക് പൊടുന്നനെ മാറ്റമുണ്ടാകും. ദേശീയപാതയിൽ പുളിയറയിൽ എസ്. രൂപത്തിൽ ഒരു വളവുണ്ട്.

"https://ml.wikipedia.org/w/index.php?title=പുളിയറ&oldid=2573047" എന്ന താളിൽനിന്ന് ശേഖരിച്ചത്