പുല്ലൂർ (കാസർകോഡ്)
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ NH 66ന് അരികിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമപ്രദേശമാണ് പുല്ലൂർ.[1] ജില്ലാ തലസ്ഥാനമായ കാസറകോഡ് നിന്നും 30 കിലോമീറ്റർ തെക്കുഭാഗത്തും പോസ്ദുർഗ്ഗ് താലൂക്ക് കേന്ദ്രമായ കാഞ്ഞങ്ങാടുനിന്നും ആറു കിലോമീറ്റർ വടക്കുഭാഗത്തുമാണ് ഗ്രാമകേന്ദ്രം.
പുല്ലൂർ | |
---|---|
Coordinates: 12°18′0″N 75°5.4′0″E / 12.30000°N 75.09000°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരള |
ജില്ല | കാസർഗോഡ് |
• ഭരണസമിതി | പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് Languages |
സമയമേഖല | IST |
പിൻ | 671531 |
Telephone code | 467 |
താലൂക്ക് | ഹൊസ്ദുർഗ് |
ലോകസഭ മണ്ഡലം | കാസർഗോഡ് |
ഗ്രാമത്തിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 2859 ഹെക്ടറാണ്. പുല്ലൂരിൽ ആകെ 15,565 ആളുകളുണ്ട്, പുല്ലൂർ വില്ലേജിൽ ഏകദേശം 3,667 വീടുകളുണ്ട്. 2019 ലെ കണക്കനുസരിച്ച് പുല്ലൂർ വില്ലേജുകൾ ഉദുമ അസംബ്ലിയിലും കാസർകോട് പാർലമെൻ്റ് മണ്ഡലത്തിലും ഉൾപ്പെടുന്നു.
ആരാധനാകേന്ദ്രങ്ങൾ
തിരുത്തുക- കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രം
- പുല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
- വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം
- ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മഠപ്പുര
- താളിക്കുണ്ട് ശ്രീ വിഷ്ണുചാമുണ്ഠേശ്വരി ക്ഷേത്രം.
സ്ഥാപനങ്ങൾ
തിരുത്തുക- ജി.യു.പി.എസ്. പുല്ലൂർ
- യു.എൻ എച്ച്. എസ്. പുല്ലൂർ
- ഗവ. ഐ.ടിഐ. പുല്ലൂർ
- ലക്ഷി മേഘൻ കോളേജ് ഓഫ് നഴ്സിങ്
അവലംബം
തിരുത്തുക- ↑ "Pullur Village in Hosdurg (Kasaragod) Kerala - villageinfo.in". villageinfo.in. Retrieved 30 October 2018.