ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിലും ക്ഷേത്ര ങ്ങളിലും പടയണിയോടനുബന്ധിച്ച് കളിച്ചുവരുന്ന നാടോടി കലാരൂപമാണ് പുലവൃത്തം.[1][2]

പുലയവിഭാഗക്കാരാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്. ജാതീയ അതിക്രമത്തിനെതിരെയുള്ള പ്രതിരോധമായിട്ടാണ് നൃത്താവതരണം. ക്ഷേത്രമുറ്റങ്ങളിളിൽ, നടയ്ക്കുനേരെ  കത്തുന്ന വിളക്കിനുചുറ്റുമായിട്ടാണ് നൃത്തമവതരിപ്പിക്കുന്നത്.  കാർഷികവൃത്തിയെ അനുസ്മരിപ്പിക്കുന്ന അംഗചലനങ്ങളോടെയാണ് അവതരണം. നിലം ഒരുക്കൽ, വിത്തുവിതയ്ക്കൽ, കൊയ‌്ത്ത്,  മെതി, പൊലിയളക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ താളബദ്ധമായചലനങ്ങൾ ഇതിൽക്കാണാം. പശ്ചാത്തലമായി, പുലയമാഹാത്മ്യവും വേദാന്തവും അദ്വൈതവും പുരാണവും പ്രാദേശികചരിത്രവുമെല്ലാം കോർത്തിണക്കിയ  പാട്ട് പാടുന്നു.  പാട്ടുരീതിയും ചുവടും വേഷവും ഓരോ കരയേയും ആശ്രയിച്ചിരിക്കുന്നു. വെളുത്തമുണ്ടും തോർത്തുമാണ് സാധാരണ കാണപ്പെടുന്ന വേഷം. എന്നാൽ, ചിലപ്രദേശങ്ങളിൽ, മുണ്ടിനു മുകളിൽ ചുവന്നപട്ടു ചുറ്റുന്നു. തൊപ്പിപ്പാളവച്ച് പുലയവേഷത്തിൽതന്നെ കളിക്കാർ  കളത്തിലിറങ്ങുന്നതും കാണാറുണ്ട്. ഒറ്റ, ഇരട്ട, മുക്കണ്ണി, വല്യമുക്കണ്ണി, പിടിച്ചുമുക്കണ്ണി, കോതുകാൽ  എന്നിങ്ങനെയുള്ള  ചുവടുകളിലും താളങ്ങളിലും നൃത്തം തുടരുന്നു.  ഒരു മണിക്കൂറിലധികം എടുത്താണ് പുലവൃത്തം പൂർത്തിയാക്കുന്നത്.

  1. "പുലവൃത്തവും പുലയൻ പുറപ്പാടും". Deshabhimani.
  2. "പുലവൃത്തം തുള്ളി, കോട്ടാങ്ങൽ പടയണി സമാപിച്ചു". Pathanamthitta Media. 30 ജനുവരി 2023.
"https://ml.wikipedia.org/w/index.php?title=പുലവൃത്തം&oldid=4275200" എന്ന താളിൽനിന്ന് ശേഖരിച്ചത്