കേരളത്തിൽ ആദ്യത്തേതും ഇന്ത്യയിൽ രണ്ടാമത്തെയും സ്പൈസസ് പാർക്കാണ് പുറ്റടി സ്പൈസസ് പാർക്ക്[1]. 30 കോടി മുതൽ മുടക്കിലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കിറ്റ്കോയാണ് ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഇടുക്കി ജില്ലയിലെ പുറ്റടിയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഏലത്തിന്റെയും കുരുമുളകിന്റെയും സംഭരണവും വിപണനവുമാണ് ഇതു മൂലം ലക്ഷ്യമിടുന്നത്. കേന്ദ്രവാണിജ്യവകുപ്പിന്റെയും ഏലം കർഷകരുടെയും സംയുക്ത സംരംഭമായാണ് ഇതിന്റെ പ്രവർത്തനം[2].

മറ്റു വിവരങ്ങൾ

തിരുത്തുക

11.56 ഏക്കർ സ്ഥലത്താണ് സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത്. കാർഡം ഡെവലപ്പ്മെന്റ് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് ഈ സ്ഥലം പാർക്കിനായി ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്കും, ഗവേഷകർക്കും സുഗന്ധവിളകളെ പരിചയപ്പെടുവാനായി ഇതിൽ മൂന്നേക്കറോളം സ്ഥലത്ത് സുഗന്ധവ്യഞ്ജന ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. 2008 ഒക്ടോബർ 15-നാണ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് ഇന്ത്യയിലെ ആദ്യ സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ച കിറ്റ്‌കോയാണ് പുറ്റടിയിലെയും പാർക്കിന്റെ നിർമ്മാണം നടത്തിയത്[3].

ഒരു മണിക്കൂറിൽ രണ്ടു ടൺ ഏലക്ക സംസ്കരിച്ചെടുക്കുവാനുള്ള സംഭരണശേഷി ഈ കേന്ദ്രത്തിനുണ്ട്. കുരുമുളകിനെ ഉയർന്നമൂല്യമുള്ള വെള്ളക്കുരുമുളകാക്കി മാറ്റുവാനുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ട്. കർഷകർക്ക് തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ ഇവിടെ ശേഖരിച്ചു വെയ്ക്കാനും ഇതിന് കുറച്ചു തുക മുൻകൂർ ലഭിക്കുവാൻ സൗകര്യം ലഭ്യമാക്കുന്ന ബാങ്കിങ്ങ് ഇടപാടുകളും ഇവിടെ ഒരുക്കിയിരിക്കുന്നു.

  1. "ദി ഹിന്ദു ഓൺലൈൻ". Archived from the original on 2011-02-22. Retrieved 2011-02-13.
  2. ദി ഹിന്ദു ഓൺലൈൻ
  3. മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]

9°41′56.32″N 77°9′55.72″E / 9.6989778°N 77.1654778°E / 9.6989778; 77.1654778