പുറംപോക്ക് കളി
മലവേടന്മാർക്കിടയിലെ ഒരു നായാട്ട് നൃത്തമാണ് പുറംപോക്ക്‌കളി. ഞൊറിഞ്ഞുടുത്ത വസ്ത്രങ്ങളും ദേഹത്തിൽ വെള്ളച്ചുട്ടികളും കയ്യിൽ കുരുത്തോലയുമായി ആറുപേരാണ് ഈ കളി നയിക്കുന്നത്. മേളക്കാരായും പാട്ടുകാരായും വേറേ ആളുകൾ ഉണ്ടാവും. കളിയുടെ ആശാന്റെ ചുവടുവയ്പിനനുസരിച്ചാണ് മേളവും കളിയും.