ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ (എഫ്.ഐ.എച്ച്) പുരുഷന്മാർക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫീൽഡ് ഹോക്കി മത്സരമാണ് പുരുഷ ഹോക്കി ലോകകപ്പ്. 1971 ലാണ് ഈ ടൂർണമെന്റ് ആരംഭിച്ചത്. സമ്മർ ഒളിമ്പിക്സ് നടക്കുന്ന വർഷങ്ങളെ ഒഴിവാക്കി നാല് വർഷത്തിലൊരിക്കൽ ഇത് നടക്കുന്നു. നാല് തവണ ടൂർണമെന്റ് ജയിച്ച പാകിസ്താനാണ് ഏറ്റവും വിജയകരമായ ടീം. നെതർലാൻഡ്‌സും ഓസ്‌ട്രേലിയയും മൂന്ന് കിരീടങ്ങളും, ജർമ്മനി രണ്ട് കിരീടങ്ങളും നേടിയിട്ടുണ്ട്. ടൂർണമെന്റിൽ ബെൽജിയവും ഇന്ത്യയും ഓരോ തവണ വിജയിച്ചു.

പുരുഷ ഹോക്കി ലോകകപ്പ്
Sport Field hockey
Founded [[1971; 53 years ago (1971) in sports|1971; 53 years ago (1971)]]
Inaugural season [[1971 in sports|1971]]
No. of teams 16
Continent International (FIH)
Most recent champion(s)  ബെൽജിയം (1st title)
Most championship(s)  പാകിസ്താൻ (4 titles)
Official website www.fih.ch

2018 ടൂർണമെന്റ് നവംബർ 28 മുതൽ ഡിസംബർ 16 വരെ ഇന്ത്യയിലെ ഭുവനേശ്വറിൽ നടന്നു. [1][2] 16 ടീമുകളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 2022 ൽ ഇത് 24 ആയി ഉയർത്താനുള്ള സാധ്യത ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പരിശോധിക്കും. [3]

അവലംബം തിരുത്തുക

  1. "Hockey turf job on fast track". Calcutta: The Telegraph. 2014-06-09. Retrieved 2014-06-14.
  2. "England & India to host Hockey World Cups 2018". FIH. 2013-11-07. Retrieved 2013-11-08.
  3. "World Cup field to expand to 16 teams in 2018". FIH. 2012-11-01. Retrieved 2012-11-03.
"https://ml.wikipedia.org/w/index.php?title=പുരുഷ_ഹോക്കി_ലോകകപ്പ്&oldid=3257361" എന്ന താളിൽനിന്ന് ശേഖരിച്ചത്