പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ഒരിനം നികുതി.ദേശവാഴികൾ,സ്ഥാനികൾ,മാനികൾ എന്നിവർ മരിച്ചാൽ അടുത്ത അവകാശി കൈയേൽക്കുമ്പോൾ ഈടാക്കുന്ന മരണനികുതിയാണു പുരുഷാന്തരം.പുരുഷാന്തരത്തിന്റെ തോത് രണ്ട് മുതൽ ആയിരത്തി ഇരുന്നൂറു പണംവരെയായിരുന്നു.

വിശദീകരണം : പുരുഷാന്തരം എന്ന് പേരുള്ള ഒരിനം നികുതി കേരളത്തിൽ ഉണ്ടായിരുന്നു.

ദേശവാഴികൾ, സ്ഥാനികൾ, മാനികൾ മുതലായവർ മരിച്ചാൽ അടുത്ത അവകാശി സ്വത്തുക്കൾ / സ്ഥാനമാനങ്ങൾ കൈയേൽക്കുമ്പോൾ ഈടാക്കുന്ന മരണാനന്തരനികുതിയായിരുന്നു പുരുഷാന്തരം എന്നറിയപ്പെട്ടിരുന്നത്.

തലമുറ കൈമാറ്റ നികുതി എന്നും പറയാം.

പുരുഷാന്തരത്തിന്റെ തോത് രണ്ട് മുതൽ ആയിരത്തി ഇരുന്നൂറു പണം വരെയായിരുന്നു.

പണം എന്നതു തിരുവിതാംകൂറിലെ നാണയവ്യവസ്ഥയിൽ ഒന്നുകൂടിയാണു്. പത്തു് പൈസ ഒരു പണം. അഞ്ച് പണം ഒരു ഉറുപ്പിക.

പുതിയ നാണയവ്യവസ്ഥകൾ സ്വതന്ത്ര ഇന്ത്യയിൽ നടപ്പിൽ വന്നപ്പോൾ പണം എന്ന വാക്ക് മറ്റ് അർത്ഥത്തിൽ ഉപയോഗിക്കാൻ തുടങ്ങി.

[1]

  1. കേരളചരിത്ര പാഠങ്ങൾ, വേലായുധൻ പണിക്കശ്ശേരി, ഡി.സി.ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=പുരുഷാന്തരം&oldid=4093594" എന്ന താളിൽനിന്ന് ശേഖരിച്ചത്