ഇന്തോനേഷ്യയിലെ ബാലിയിലുള്ള ബേസാകി ഗ്രാമത്തിലെ അഗുങ്ങ് പർവതത്തിന്റെ ചെരുവിലുള്ള ഒരു ഹൈന്ദവക്ഷേത്രസമുച്ചയമാണ് പുരാ ബേസാകി (Pura Besakih). ബാലിയിലെ ഹിന്ദുക്കളുടെ ഏറ്റവും വലുതും പ്രമുഖവുമായ ക്ഷേത്രമാണ് ഇത്.[1] അഗുങ്ങ് പർവതത്തിന്റെ ചരുവിൽ ഏതാണ്ട് 1000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം 23 വ്യത്യസ്തക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. ഇതിൽ ഏറ്റവും വലുതും പ്രാധാന്യവുമേറിയതും പുരാ പെനാതരൺ അഗുങ്ങ് ആണ്. പർവതത്തിന്റെ ചരുവിൽ ആറു നിലകളിൽ ആയി പണിത രീതിയിൽ ആണ് ഈ ക്ഷേത്രം.[2]

പ്രഭാതസൂര്യകിരണങ്ങൾ തട്ടുമ്പോഴുള്ള പുരാ ബേസാകി ക്ഷേത്രത്തിന്റെ കാഴ്ച

കുറിപ്പുകൾ

തിരുത്തുക
  1. "Mount Agung and Pura Besakih". Sacred Destinations. Retrieved 20 July 2010.
  2. Lonely Planet: Bali and Lombok, April 2009, p 215
"https://ml.wikipedia.org/w/index.php?title=പുരാ_ബേസാകി&oldid=2354739" എന്ന താളിൽനിന്ന് ശേഖരിച്ചത്