പുരാവസ്തു ടൂറിസം

ചരിത്ര സ്മാരകങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാരം

ആർക്കിയോളജിയിൽ പൊതുതാൽപര്യവും ചരിത്രപരമായ സ്ഥലങ്ങളുടെ സംരക്ഷണവും ലക്ഷ്യമിടുന്ന സാംസ്കാരിക ടൂറിസത്തിന്റെ ഒരു രൂപമാണ് പുരാവസ്തു ടൂറിസം ആർക്കിയോടൂറിസം അല്ലെങ്കിൽ ആർക്കിയോളജിക്കൽ ടൂറിസം എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള, ബേക്കൽ ഫോർട്ടിനുള്ളിലെ സന്ദർശകർ. കോട്ടയ്ക്ക് ഉള്ളിലെ പൂന്തോട്ടവും മറ്റും ടൂറിസം ലക്ഷ്യമിട്ട് ഒരിക്കിയിട്ടുള്ളതാണ്.
ബെയ്‌റൂട്ട് സെൻട്രൽ ഡിസ്ട്രിക്റ്റിലെ (ലെബനൻ) ഒരു പുരാതന റോമൻ ബാത്ത്ഹൗസിന്റെ അവശിഷ്ടങ്ങൾ

ആർക്കിയോളജിക്കൽ ടൂറിസത്തിൽ, ആർക്കിയോളജിക്കൽ സൈറ്റുകൾ, മ്യൂസിയങ്ങൾ, വ്യാഖ്യാന കേന്ദ്രങ്ങൾ, ചരിത്രപരമായ സംഭവങ്ങളുടെ പുനർനിർമ്മാണങ്ങൾ, തദ്ദേശീയ ഉൽ‌പ്പന്നങ്ങൾ, ഉത്സവങ്ങൾ അല്ലെങ്കിൽ തീയറ്ററുകൾ എന്നിവയുടെ പുനർ കണ്ടെത്തൽ എന്നിവ ഉൾപ്പെടെ പൊതു ആർക്കിയോളജിക്കൽ പ്രൊമോഷനുമായി ബന്ധപ്പെട്ട എല്ലാ ഉൽപ്പന്നങ്ങളും ഉൾപ്പെടുത്താം.

ആർക്കിയോളജിക്കൽ ടൂറിസവും ആർക്കിയോളജിക്കൽ സൈറ്റുകളും ഒരു പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, ടൂറിസം അവയ്ക്ക് കൂടുതൽ നാശമുണ്ടാക്കാനും സാധ്യതയുണ്ട്. ആർക്കിയോളജിക്കൽ ടൂറിസം, പ്രത്യേക തരത്തിൽ മാത്രം ഭൂതകാലത്തെ കാണാനും അറിയാനും പ്രോത്സാഹിപ്പിക്കുന്നതായി പുരാവസ്തു ഗവേഷകർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.[1] ആർക്കിയോളജിക്കൽ സൈറ്റുകൾ ടൂറിസ്റ്റ് കേന്ദ്രമാകുമ്പോൾ, ടിക്കറ്റ് ഫീസും സുവനീർ വരുമാനവും ഒരു മുൻ‌ഗണനയായിത്തീരും. അവശിഷ്ടങ്ങൾ ക്രമീകരിക്കുകയോ മാറ്റം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നതുമൂലം പുരാവസ്തു സാമഗ്രികളുടെ മാറ്റാനാകാത്ത നേരിട്ടുള്ള നാശനഷ്ടം ഉണ്ടാകുന്നു. ടൂറിസം കര്യങ്ങളായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റോഡുകൾ, ഷോപ്പുകൾ എന്നിവ മോശമായി ആസൂത്രണം ചെയ്തതിന്റെ പരോക്ഷ ഫലമായും പുരാവസ്തുക്കൾക്ക് ദോഷമുണ്ടാകാം. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, പുരാതന ഘടനകളെ ദുർബലപ്പെടുത്തൽ എന്നിവയിലൂടെ പുരാവസ്തുക്കൾക്ക് ദോഷമുണ്ടാക്കാൻ ഇവയ്ക്ക് കഴിയും.[2] ഒരു സൈറ്റ് പൊതുജനങ്ങൾക്കായി തുറക്കേണ്ടതാണോ, അതോ സൈറ്റിനെ ദോഷകരമായി ബാധിക്കാതിരിക്കാൻ അടച്ചിടേണ്ടതുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു.[3]

  1. Uzi Baram 2008 Tourism and Archaeology. In Encyclopedia of Archaeology, edited by Deborah M. Pearsall, pp. 2131-2134. Elsevier
  2. Comer, Douglas C. (2012). Tourism and Archaeological Heritage Management at Petra: Driver to Development or Destruction?(SpringerBriefs in Archaeology. New York: Springer. ISBN 978-1461414803..
  3. Mason, Peter (2008). Tourism Impacts, Planning and Management. Burlington, MA: Elsevier Ltd. p. 40. ISBN 978-0-7506-8492-7.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുരാവസ്തു_ടൂറിസം&oldid=3777952" എന്ന താളിൽനിന്ന് ശേഖരിച്ചത്