പുരാതന ലീജിയാങ് പട്ടണം
ചൈനയിലെ യുനാൻ പ്രവിശ്യയിലെ ലീജിയാങ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ലോകപൈതൃക സ്ഥാനമാണ് ലീജിയാങ് പുരാതന പട്ടണം (ഇംഗ്ലീഷ്:Old Town of Lijiang; ചൈനീസ്: 丽江古城). 800 വർഷത്തിലും അധികം പഴക്കമുള്ള ഒരു ചരിത്രം ഈ പട്ടണത്തിനുണ്ട്. ഇവിടുത്തെ പുരാതനമായ ജലപാതകളും പാലങ്ങളും പ്രശസ്തമാണ്. വാസ്തുവിദ്യ, ചരിത്രം, സംസ്കാരം തുടങ്ങിയ മേഖലകളിലെല്ലാം ലീജിയാങ് മറ്റു പുരാതന ചൈനീസ് നഗരങ്ങളിൽനിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നു.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 214 ഹെ (23,000,000 sq ft) |
മാനദണ്ഡം | ii, iv, v |
അവലംബം | 811 |
നിർദ്ദേശാങ്കം | 26°52′N 100°14′E / 26.87°N 100.23°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
നാശി ജനവിഭാഗമാണ്(Nakhi people) ഇവിടുത്തെ പരമ്പരാഗത താമസക്കാർ. 1997 ദിസംബർ 4നാണ് ലീജിയാങിനെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.[1] അതെതുടർന്ന് ഈ പുരാതന പട്ടണത്തെ സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടവും ശ്രദ്ധിച്ചുവരുന്നു. ലീജിയാങിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിലും പിന്നീട് വർദ്ധനവുണ്ടായി.
അവലംബം
തിരുത്തുക- ↑ "Old Town of Lijiang". UNESCO. Retrieved 2007-08-06.
പുറത്തെക്കുള്ള കണ്ണികൾ
തിരുത്തുകപുരാതന ലീജിയാങ് പട്ടണം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- UN World Heritage Site Old Town of Lijiang
- Yunnan Government website on administrative divisions in Yunnan Province (Chinese) Archived 2011-09-28 at the Wayback Machine.
- Lijiang preservation project summary Archived 2010-12-09 at the Wayback Machine. at Global Heritage Fund
- Explore Lijiang with Google Earth Archived 2011-08-17 at the Wayback Machine. on Global Heritage Network