പുരാതന ഈജിപ്ഷ്യൻ കല എന്നറിയപ്പെടുന്നത്, ഏകദേശം 3000 മുതൽ എ.ഡി. 30 വരെയുള്ള കാലഘട്ടത്തിൽ നൈൽ നദിയുടെ നിമ്ന്ന തടത്തിൽ പുരാതന ഈജിപ്തിലെ നാഗരികതയാൽ നിർമ്മിക്കപ്പെട്ട ചിത്രകല, ശില്പകല, വാസ്തുവിദ്യ, മറ്റു കലകൾ എന്നിവയാണ്.

Wood[പ്രവർത്തിക്കാത്ത കണ്ണി] Gilded Statue of a Lady called Tiye ca. 1390 B.C.E.

പുരാതന ഈജിപ്ഷ്യൻ കല, ചിത്രകല, ശില്പങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉയർന്ന നിലവാരത്തിലെത്തുകയും ഇവ രണ്ടും ഉയർന്ന രചനാശൈലിയും പ്രതീകാത്മകതയും പ്രദർശിപ്പിക്കുന്നവയുമായിരുന്നു. തികച്ചും യാഥാസ്ഥിതികമായ ഈ ശൈലിക്ക് മൂവായിരം വർഷങ്ങൾക്കപ്പുറം കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല എന്നുള്ളതാണു സത്യം. കാലത്തെ അതിജീവിച്ച ഇവയിൽ ശവകുടീരങ്ങളും സ്മാരകങ്ങളും ഉൾപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പുരാതന_ഈജിപ്ഷ്യൻ_കല&oldid=3661145" എന്ന താളിൽനിന്ന് ശേഖരിച്ചത്